28 സംസ്ഥാനങ്ങളിലേയും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും മുഖ്യമന്ത്രിമാരുടെ സ്വത്തുവിവരങ്ങളാണ് പുറത്ത് വിട്ടത്. ആ കണക്കില്‍ ഏറ്റവും കുറവ് സ്വത്തുള്ള രണ്ടാമത്തെ ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും കുറവ് സ്വത്തുള്ളത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്കാണ്.ഒരു കോടിയില്‍ താഴെ സ്വത്തുള്ള ഏക മുഖ്യമന്ത്രിയും മമതയാണ്.
അപ്പോള്‍ പിണറായി വിജയന് ഒരു കോടിയ്ക്ക് മുകളില്‍ ആസ്തിയുണ്ടല്ലോ, തൊഴിലാളിവർഗ പാർട്ടിയുടെ നേതാവിന് എങ്ങനെ ഇത്ര പണമുണ്ടായി എന്ന തരത്തിൽ സോഷ്യൽ മീഡിയയില്‍ ഈ കണക്കുകള്‍ എതിരാളികള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
എഡിആര്‍ കണക്ക് പ്രകാരം പിണറായി വിജയന്റെ മൊത്തം ആസ്തിമൂല്യം 1,18,75,766 രൂപയാണ്. അതായത് 1.18 കോടി രൂപ. തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ നേതാവിന് എങ്ങനെ ഇത്രയധികം സ്വത്തുണ്ടായി എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ചോദിക്കുന്നത്. എന്നാല്‍ ഇത് അദ്ദേഹത്തിന്റെ കൈവശം ഉള്ള പണത്തിന്റെ കണക്കല്ല എന്നതാണ് യാഥാര്‍ത്ഥ്യം. എങ്ങനെയാണ് 1.18 കോടി രൂപ പിണറായി വിജയന് ആസ്തിയായി ഉള്ളത് എന്ന് എഡിആര്‍ റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കുന്നും ഉണ്ട്.
പിണറായി വിജയന്റെ കൈവശമുള്ള ജംഗമ ആസ്തി (മൂവബിള്‍ അസെറ്റ്‌സ്) 31 ലക്ഷം രൂപ (31,80,766) രൂപയാണ്. സ്ഥാവര ആസ്തി 86.95 ലക്ഷം (86,95,000) രൂപയും. ചുരുക്കിപ്പറഞ്ഞാല്‍ അദ്ദേഹത്തിന്റെ വീടിന്റേയും സ്ഥലത്തിന്റേയും ഒക്കെ ആസ്തി മൂല്യം കൂടി കണക്കാക്കുമ്ബോള്‍ ആണ് ഒരു കോടിയ്ക്ക് മുകളില്‍ വരുന്നത്. ഇത് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അദ്ദേഹം സത്യവാങ്മൂലത്തില്‍ സമർപ്പിച്ചിട്ടുണ്ട്.