വാലിൽ കല്ല് കെട്ടിയിട്ട് ‘എലിയെ’ വെള്ളത്തില്‍ മുക്കിക്കൊന്നതിന് യുവാവിനെതിരെ കേസ്. ഉത്തര്‍പ്രദേശിലാണ് സംഭവം.മനോജ് കുമാർ എന്ന മുപ്പതുകാരനെതിരെയാണ് കേസ്.
ഫോറന്‍സിക് റിപ്പോര്‍ട്ട്, സിസിടിവി ദൃശ്യങ്ങൾ, വിവിധ വകുപ്പുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് 30 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.കുറ്റപത്രം ശക്തമാക്കാന്‍ എലിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സ ര്‍ക്കിള്‍ ഇൻസ്പെക്ടർ (സിറ്റി) അലോക് മിശ്ര പറഞ്ഞു.
ബറേലിയിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടില്‍ അയച്ചാണ് പൊലീസ് എലിയുടെ പോസ്റ്റ് മോർട്ടം നടത്തിയത്.എലിക്ക് ശ്വാസകോശത്തിലും കരളിനും അണുബാധയുണ്ടെന്നും ശ്വാസകോശത്തിലെ അണുബാധ മൂലമുണ്ടാകുന്ന ശ്വാസംമുട്ടല്‍ മൂലമാണ് എലി ചത്തതെന്നും റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നു.
മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം അനുസരിച്ച് രണ്ടായിരം രൂപ വരെ പിഴയും മൂന്ന് വര്‍ഷം തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്.429ാം വകുപ്പ് പ്രകാരം അഞ്ചുവര്‍ഷം വരെ തടവും പിഴയും ഒരുമിച്ചും ലഭിച്ചേക്കാം.കഴിഞ്ഞ വർഷം നവംബർ 25ന് ഉത്തർപ്രദേശിലെ ബദൂനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.