ന്യൂഡൽഹി:ലോക മാധ്യമങ്ങൾ ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ സന്ദര്‍ശനം.
ഈസ്റ്ററിനോടനുബന്ധിച്ചാണ് ഡല്‍ഹിയിലെ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ നരേന്ദ്രമോദി സന്ദര്‍ശനം നടത്തിയത്. ഇതോടെ സംഭവം ലോക മാധ്യമങ്ങളില്‍ വരെ ചര്‍ച്ചയായി.
വൈകിട്ട് അഞ്ചരയോടെ ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിലെത്തിയ പ്രധാനമന്ത്രിയെ വൈദികര്‍ ചേര്‍ന്ന് സ്വീകരിച്ചു. മെഴുകുതിരി കത്തിച്ച ശേഷം നരേന്ദ്രമോദി പ്രാര്‍ത്ഥനയില്‍ പങ്കു ചേരുകയായിരുന്നു. ഇരുപത് മിനിട്ടോളം പള്ളിയില്‍ ചെലവഴിച്ച മോദി പുരോഹിതരുമായും വിശ്വാസികളുമായും സംവദിച്ചു. തുടര്‍ന്ന്, ദേവാലയ മുറ്റത്ത് വൃക്ഷത്തൈ നട്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്. ക്രൈസ്തവ വിഭാഗങ്ങളെ ബി,ജെ.പിയിലേക്ക് അടുപ്പിക്കാന്‍ ബി ജെ പി തീരുമാനിച്ചുറച്ചിരിക്കെ ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ എത്തിയത് വ്യാപക ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.