IndiaNEWS

മഹാരാഷ്ട്രയില്‍ ഷെഡിന് മുകളില്‍ മരം കടപുഴകി വീണ് ഏഴു മരണം

അകോല: മഹാരാഷ്ട്രയില്‍ ഷെഡിന് മുകളില്‍ മരം കടപുഴകി വീണ് ഏഴു മരണം. ക്ഷേത്രത്തിനോട് ചേര്‍ന്ന തകര ഷീറ്റ് കൊണ്ടു മറച്ച ഷെഡിന് മുകളിലേക്കാണ് മരം വീണത്.
ഞായറാഴ്ച രാത്രിയാണ് സംഭവം.മുപ്പതിലേറെ ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ക്ഷേത്രത്തില്‍ മതപരമായ ചടങ്ങ് നടക്കുന്നതിനിടയിൽ ശക്തമായ കാറ്റും മഴയുമുണ്ടാകുകയായിരുന്നു.നനയാതിരിക്കാൻ നിരവധി ആളുകള്‍ സമീപത്തെ ഷെഡില്‍ കയറി നിന്നു. ആ സമയത്താണ് കൂറ്റന്‍ വേപ്പ് മരം കടപുഴകി ഷെഡിന് മുകളിലേക്ക് വീണത്.

 

Signature-ad

മരിച്ചവരുടെ ബന്ധുക്കളെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അനുശോചനം അറിയിച്ചു. അപകടത്തില്‍ പെട്ടവര്‍ക്ക് സര്‍ക്കാര്‍ സാമ്ബത്തിക സഹായം നല്‍കുമെന്നും ഫട്‌നാവിസ് പ്രഖ്യാപിച്ചു

 

(പ്രതീകാത്മക ചിത്രം)

 

Back to top button
error: