കൊമ്ബന് ചെല്ലി, ചുവന്ന ചെല്ലി ഇവയെ നിയന്ത്രിക്കുവാന്‍ 25-40 ഗ്രാം ഫുറഡാന് തെങ്ങിന്റെ കൂമ്ബിലിടുക.
തെങ്ങിന് തൈകളിലുണ്ടാകുന്ന വെള്ള നിറത്തിലുള്ള കീടങ്ങളെ ചുരണ്ടിക്കളഞ്ഞ്, അവിടെ ചാരവും ഉപ്പും പൊടിയും ചേര്‍ത്ത് പുരട്ടുക. പിന്നെ ആക്രമണം ഉണ്ടാവുകയില്ല.
കുളങ്ങളിലെ അടിച്ചേറ് വേനല്‍ക്കാലത്ത് കോരി തെങ്ങിനിടുക. ഇത് തെങ്ങിന് പറ്റിയ ജൈവ വളമാണ്.
ചുവന്ന ഉള്ളിയും കാരവും കൂടി അരച്ച് കൂമ്ബില് പുരട്ടിയാല്‍ തുടക്കത്തില്‍ത്തന്നെ കാറ്റുവീഴ്ചയെ നിയന്ത്രിക്കാം.
തെങ്ങിന്റെ മണ്ട നന്നായി തെളിച്ച് വൃത്തിയാക്കി ഉപ്പും, തുരിശും, ചാരവും കൂട്ടിയിളക്കി മണ്ടയില്‍ തൂകുക. കാറ്റു വീഴ്ചയെ പ്രതിരോധിക്കാനാകും.
കാറ്റു വീഴ്ച തടയാന്‍ അഞ്ചുകിലോ കറിയുപ്പും, അഞ്ചുകിലോ ഉള്ളിയും (മാര്‍ക്കറ്റില്‍ പുറന്തള്ളുന്നത്) ചേര്‍ത്ത് തടങ്ങളില്‍ ഇടുക.
തെങ്ങിന്റെ കവിളില്‍ കായം ഇടുക. ചെമ്ബന്‍ ചെല്ലിയുടെ ഉപദ്രവം മാറും.
ചെന്നിരൊലിപ്പ് ഉള്ള ഭാഗങ്ങളില്‍ ടാര്‍ പുരട്ടുക. രോഗം നിയന്ത്രണ വിധേയമാകും.
തെങ്ങിന്റെ മണ്ടയില്‍ വേപ്പിന് പിണ്ണാക്ക് ഇട്ടാല്‍ ചെല്ലി, ചുണ്ടന് എന്നിവയുടെ ആക്രമണത്തില്‍ നിന്ന് തെങ്ങിനെ രക്ഷിക്കാം. മഴക്കാലത്താണ് ഇത് ചെയ്യേണ്ടത്. കാലവര്‍ഷം വരുമ്ബോള്‍ വേപ്പിന് പിണ്ണാക്ക് അലിഞ്ഞ് ഒലിച്ചിറങ്ങി തെങ്ങിന് ചുവട്ടിലെത്തുന്നു. അത് വളമായും പ്രയോജനപ്പെടുന്നു.
തെങ്ങിന് തോപ്പുകളിലും മറ്റു വൃക്ഷത്തോട്ടങ്ങളിലും ഉല്പാദനം കൂട്ടാന്‍ ഇടയ്ക്ക് കരിയില കൂട്ടി തീയിടുന്നത് നല്ലതാണ്. തീയിടുന്നതുകൊണ്ട് കാര്‍ബണ്‍ ഡയോക്സൈഡ് ഉല്പാദിപ്പിക്കപ്പെടുകയും പ്രകാശ സംശ്ലേഷണം വര്‍ദ്ധിക്കുകയും ചെയ്യുമെന്നുള്ളതിനാല്‍ ഉല്പാദനം കൂടുന്നു.
മണ്‍സൂണിനു മുന്‍പും , അതിനു ശേഷവും തെങ്ങിന്റെ കൂമ്ബില് ബോര്‍ഡോമിശ്രിതം ഒഴിച്ചാല്‍ കൂമ്ബ് ചീയല്‍ ഉണ്ടാവുകയില്ല. ഓല കരിച്ചില്‍ തടയാന്‍ ഇത് ഉത്തമമാണ്.
.
തെങ്ങിന് കറിയുപ്പ് ഇടുന്നതുമൂലം മണ്ണില്‍ നിന്നും കൂടുതല്‍ പൊട്ടാഷ് ലഭ്യമാകാനിടയാകുന്നു.തെങ്ങിന് തോപ്പില്‍ തേനിച്ച വളര്‍ത്തിയാല്‍ അത് പരാഗണത്തെ സഹായിക്കും. മെച്ചപ്പെട്ട വിളവും ലഭിക്കും..മണ്കുടത്തില് വെള്ളം നിറച്ചതിനു ശേഷം, തീരെ ചെറിയ ദ്വാരമിട്ട് തെങ്ങിന് ചുവട്ടില്‍ കുഴിച്ചിടുക. ചെലവു കുറഞ്ഞതും അത്യന്തം കാര്യക്ഷമവുമായ ഒരു തരം കണിക ജലസേചനമാണ് ഇത്.കുമ്മായവും ഉപ്പും ചേര്‍ന്ന മിശ്രിതം ഇടയ്ക്കിടെ തെങ്ങിന് ചുവട്ടിലിട്ടു കൊടുക്കുക. പേട്ടു തേങ്ങാ ഉണ്ടാകുന്നത് നിയന്ത്രിക്കാം