KeralaNEWS

സൈനികരുടെ പരദേവതയായി അറിയപ്പെടുന്ന പഴവങ്ങാടി ഗണപതി ക്ഷേത്രം; തിരുവനന്തപുരത്തെ അഞ്ച് ക്ഷേത്രങ്ങൾ പരിചയപ്പെടാം

ത്ര കണ്ടാലും മതിവരാത്ത, എത്ര പ്രാർഥിച്ചാലും കൊതി തീരാത്ത നൂറുകണക്കിന് ക്ഷേത്രങ്ങളാണ് തിരുവനന്തപുരത്തിന്റെ പ്രത്യേകത.ഇതാ തിരുവനന്തപുരത്തെ പ്രധാനപ്പെട്ട അഞ്ച് ക്ഷേത്രങ്ങൾ പരിചയപ്പെടാം.
പത്മനാഭ സ്വാമി ക്ഷേത്രം 
തിരുവനന്തപുരത്തിന്റെ ഏറ്റവും പ്രധാന കാഴ്ചയാണ് നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രം. തിരുവിതാംകൂര്‍ രാജവംശത്തിന്റെ അധീനതയിലായിരുന്ന ഈ ക്ഷേത്രത്തിൽ മഹാവിഷ്ണു അനന്തശായി രൂപത്തില്‍ ആരാധിക്കപ്പെടുന്നു.ഇതിൽ നിന്നാണ് അനന്തപുരിയും പിന്നീട് തിരുവനന്തപുരവും ഉണ്ടായതെന്ന് പറയപ്പെടുന്നു.
ദ്രവീഡിയന്‍ ശൈലിയിലാണ് ക്ഷേത്രത്തിന്റെ നിര്‍മാണം.ആറുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മുറജപമാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളിലൊന്ന്.
ആറ്റുകാൽ ക്ഷേത്രം

ഏറെ പ്രശസ്തമായ ക്ഷേത്രമാണ് ആറ്റുകാല്‍ ക്ഷേത്രം. കരമനയാറിന്റെയും കിള്ളിയാറിന്റെയും സംഗമ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ആറ്റുകാല്‍ ക്ഷേത്രം സ്ത്രീകളുചെ ശബരിമല എന്ന പേരിലാണ് അറിയപ്പെടുന്നത്. ഭദ്രകാളിയെ ആറ്റുകാലമ്മയായി ആരാധിക്കുന്ന ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്. ആത്മസമര്‍പ്പണത്തിന്റെ പ്രതീകമായി കരുതുന്ന പൊങ്കാല തിരുവനന്തപുരത്തിന്റെ മാത്രമല്ല, കേരളത്തിലെ സ്ത്രീകളുടെ തന്നെ ഏറ്റവും വലിയ ഉത്സവമാണ്. അമ്പൂര്‍ണേശ്വരി ദേവിയുടെ ഇ്ഷ്ട വഴിപാടായ പൊങ്കാല കേരളത്തില്‍ ആദ്യം നടന്നത് ഇവിടെയാണെന്നാണ് വിശ്വാസം. ലോകത്തില്‍ തന്നെ ഏറ്റവും അധികെ സ്ത്രീകള്‍ പങ്കെടുക്കുന്ന ചടങ്ങ് എന്ന നിലയില്‍ ഇത് ഗിന്നസ് ബുക്കിലും ഇടം നേടിയിട്ടുണ്ട്.

പഴവങ്ങാടി ഗണപതി ക്ഷേത്രം

സൈനികരുടെ പരദേവതയായി അറിയപ്പെടുന്ന പഴവങ്ങാടി ഗണപതി ക്ഷേത്രം തിരുവനന്തപുരത്തെ ഏറ്റവും പ്രത്യേകതയുള്ള ക്ഷേത്രങ്ങളിലൊന്നാണ്. കേരളത്തിൽ ഗണപതി ക്ഷേത്രങ്ങൾ ഒരുപാടുണ്ടെങ്കിലും ഇവിടുത്തെപോലെ അപൂർവ്വമായ പ്രതിഷ്ഠ മറ്റൊരിടത്തുമില്ല. വലതുകാൽ മടക്കി, വലത്തോട്ട് തുമ്പിക്കൈ നീട്ടി പീഠത്തിൽ ഇരിക്കുന്ന രൂപത്തിലാണ് ഇവിടുത്തെ ഗണപതിയുള്ളത്. പുറകിലെ വലതുകയ്യിൽ മഴുവും, പുറകിലെ ഇടതുകയ്യിൽ കയറും, മുന്നിലെ ഇടതുകയ്യിൽ മോദകവും കാണാം. മുന്നിലെ വലതുകൈ അഭയമുദ്രാങ്കിതമാണ്.

Signature-ad

തമിഴ് ശൈലിയിലാണ് ക്ഷേത്രത്തിന്റെ ഗോപുരം നിർമ്മിച്ചിരിക്കുന്നത്.സ്വര്‍ണ്ണത്തിൽ പൊതിഞ്ഞാണിതുള്ളത്.

ആഴിമല ക്ഷേത്രം

തിരുവനന്തപുരത്തെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളിൽ ഒന്നാണ് വിഴിഞ്ഞത്തിനു സമീപമുള്ള ആഴിമല ശിവക്ഷേത്രം. ശൈവ ഭക്തരോടൊപ്പം തന്നെ വിനോദ സഞ്ചാരികളും എത്തിച്ചേരുന്ന ഇവിടം ധാരാളം പ്രത്യേകതകളുള്ള ക്ഷേത്രമാണ്. കടൽത്തീരത്തിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ക്ഷേത്രം എന്നതാണ് ഈ ക്ഷേത്രത്തെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ആഴി എന്നാൽ കടൽ എന്നും മല എന്നാൽ കുന്ന് എന്നുമാണ് അർഥം. കടലിനോട് ചേരുന്ന കുന്നിന് സമീപത്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാലാണ് ഇത് ഈ പേരിൽ അറിയപ്പെടുന്നത്. പുളിങ്കുടി ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റിന്റെ കീഴിലാണ് ക്ഷേത്രമുള്ളത്.

കരിക്കകം ചാമുണ്ഡി ക്ഷേത്രം

കടകംപള്ളി പ‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കരികക്കം ചാമുണ്ഡി ക്ഷേത്രം ഏറെ പ്രസിദ്ധമാണ്.അഞ്ച് നിലകളിലുള്ള ക്ഷേത്ര ഗോപുരം നിർമ്മാണത്തിലും കാഴ്ചയിലും മധുര മീനാക്ഷി ക്ഷേത്രത്തോട് സാദൃശ്യമുള്ള ഒന്നാണ്.ഒരേ ദേവി സങ്കല്‍പത്തെ മൂന്ന്‌ ഭാവങ്ങളില്‍ ആരാധിക്കുന്ന അപൂര്‍വക്ഷേത്രമാണിത്‌. അതായത്‌ ചാമുണ്ഡേശ്വരി, രക്തചാമുണ്ഡീ, ബാലചാമുണ്ഡി എന്നിവരെയാണ് ദേവീ ഭാവത്തിൽ ഇവിടെ ഒരുപോലെ ആരാധിക്കുന്നത്.

 

സത്യം ചെയ്യിക്കല്‍ എന്ന പ്രസിദ്ധമായ ഒരു ചടങ്ങ് ഇവിടെയുണ്ട്. നടതുറപ്പിച്ച്‌ ദേവിയുടെ മുമ്പില്‍ സത്യംചെയ്തിരുന്ന പ്രതികള്‍ നിരപരാധികാണെങ്കില്‍ ദേവി അവരെ രക്ഷിച്ചുകൊള്ളുമെന്നും അല്ലാത്തവര്‍ക്ക്‌ ദേവി കോപമുണ്ടാകുമെന്നുമാണ് വിശ്വാസം.

Back to top button
error: