NEWSPravasi

ഫോണിൽ സംസാരിച്ചുനിൽക്കവേ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: ഫോണിൽ സംസാരിച്ചുനിൽക്കുമ്പോൾ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു.തൃശുർ കുന്നംകുളം കേച്ചേരി സ്വദേശി സുനിൽ ശങ്കരനാണ് (53) മരിച്ചത്.
രാത്രി 10 മണിയോടെ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ റൂമിൽ കുഴഞ്ഞു വീഴുകയായിരുന്നു.

സൗദി അറേബ്യയിലെ വടക്കുപടിഞ്ഞാറൻ പട്ടണമായ തബൂക്കിൽ ഇന്നലെയായിരുന്നു സംഭവം.
തബൂക്കിലെ കാർപ്പെറ്റ്, ചെയർ ഹയറിങ് കമ്പനിയിൽ 15 വർഷത്തിലേറെയായി ജോലി ചെയ്തു വരികയായിരുന്നു.മൃതദേഹം തബുക്ക് പ്രിൻസ് ഫഹദ് ബിൻ സുൽത്താൻ ആശുപത്രി മോർച്ചറിയിൽ.

Back to top button
error: