KeralaNEWS

കൊച്ചിയിൽ പതിനഞ്ചുകാരി തൂങ്ങിമരിച്ചനിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

കൊച്ചി: കാക്കനാട്‌ പതിനഞ്ചുകാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഒഡിഷ സ്വദേശിനി ഡിപ മാലിക്കിനെയാണ് (15) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ ഭർത്താവ് ചക്രധാർ മാലിക്കിനെ (40) തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.

 

Signature-ad

ബുധനാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.കാക്കനാട് വ്യവസായ മേഖലയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ചക്രധാർ മാലിക് ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.വിവരമറിഞ്ഞ് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി മുറി സീൽ ചെയ്‌തു.

 

കഴിഞ്ഞ മൂന്നുമാസമായി ഇരുവരും ഭാര്യാഭർത്താക്കന്മാരെ പോലെ കാക്കനാട് ടി വി സെന്ററിനുസമീപം മസ്‌ജിദ് റോഡിലെ സ്വകാര്യ കെട്ടിടത്തിലെ ഒന്നാംനിലയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

Back to top button
error: