LocalNEWS

വേനൽമഴയിലും നാട്ടിന്‍പുറങ്ങള്‍ കടുത്ത ജലക്ഷാമത്തിലേക്ക്

പാലക്കാട്:പ്രധാന ജലസ്രോതസ്സുകളായ പുഴകളും തോടുകളുമെല്ലാം വറ്റിവരണ്ടതോടെ നാട്ടിന്‍പുറങ്ങള്‍ കടുത്ത ജലക്ഷാമത്തിലേക്ക്.
പാലക്കാട് നഗരത്തിലേക്കുൾപ്പടെ ശുദ്ധജലമെത്തിക്കുന്ന കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്ന
ഭാരതപ്പുഴയിലെ  നീരരൊഴുക്ക് നിലച്ച്‌ വറ്റിവരണ്ടത് കടുത്ത ആശങ്കക്കിടയാക്കിയിട്ടുണ്ട്.

വേനല്‍കാലത്ത് ജലലഭ്യത ഉറപ്പുവരുത്താനും കൃഷി ആവശ്യങ്ങള്‍ക്കുമായി പുഴക്കുകുറുകെ സ്ഥാപിക്കപ്പെട്ട തടയണകള്‍ മിക്കതും തകര്‍ന്ന് ഉപയോഗക്ഷമമല്ലാതാവുകയും ചെയ്തു.അവശേഷിക്കുന്ന തടയണകളില്‍ വെള്ളം വറ്റിയ നിലയിലാണ്.താല്‍ക്കാലിക തടയണകള്‍ സ്ഥാപിച്ച്‌ പുഴയില്‍ വെള്ളം തടഞ്ഞുനിര്‍ത്തിയാണ് കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

 

Signature-ad

വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതോടെ കുടിവെള്ള പദ്ധതികളിലെ ജലവിതരണം ചുരുക്കിയിട്ടുണ്ട്.അതിനാൽതന്നെ വെള്ളം കരുതലോടെ ഉപയോഗിക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ.

Back to top button
error: