KeralaNEWS

അവധിക്കാലത്ത് ഒരു ദിവസം  ഗവിയിലേക്ക് യാത്രയായാലോ !

പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ്  ഗവി.ഓര്‍ഡിനറി എന്ന സിനിമയിലൂടെയാണ് ഗവി എന്ന പേര് മലയാളികള്‍ക്കിടയില്‍ വലിയ പ്രചാരം നേടിയത്.
കുന്നുകളും സമതലങ്ങളും പുല്‍മേടുകളും ചോലക്കാടുകളും വെള്ളച്ചാട്ടങ്ങളും ഏലത്തോട്ടങ്ങളും അങ്ങനെ കണ്ടുമതിവരാത്ത ഒട്ടേറെ അനുഭവങ്ങള്‍ സമ്മാനിക്കുന്നയിടമാണ് ഗവി. പ്രശസ്ത വിനോദസഞ്ചാര സ്ഥാപനമായ അലിസ്റ്റര്‍ ഇന്‍റര്‍നാഷണല്‍ ലോകത്തിലെ തന്നെ മുന്‍നിര പ്രകൃതിസൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഗവിയെ അടയാളപ്പെടുത്തിയിട്ടുണ്ട്.
സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒരു പ്രകൃതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണ് ഗവിയിലേത്.വിവിധ സസ്യജന്തുജാലങ്ങളാല്‍ സമൃദ്ധമാണ് ഇവിടം.കുന്നുകളും, സമതലങ്ങളും, പുല്‍മേടുകളും, ചോലക്കാടുകളും, വെള്ളച്ചാട്ടങ്ങളും, ഏലത്തോട്ടങ്ങളും. വംശനാശം നേരിടുന്ന സിംഹവാലന്‍ കുരങ്ങുകളേയും വരയാടുകളേയും ഇവിടെ കാണാനാകും. വേഴാമ്പല്‍ ഉള്‍പ്പെടെ 260 -ഓളം പക്ഷി ഇനങ്ങളും ഗവി മേഖലയിലുണ്ട്. പക്ഷി നിരീക്ഷകര്‍ക്കും സ്വര്‍ഗ്ഗമാണ് ഇവിടം.

രാത്രി വനയാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കള്ളാര്‍, ഗവി പുല്ലുമേട്, കൊച്ചുപമ്പ, പച്ചക്കാനം എന്നിവിടങ്ങളിലേക്ക് രാത്രി സഫാരിക്കും സൗകര്യങ്ങളുണ്ട്.

 

Signature-ad

ജീവിതകാലത്ത് ഒരു തവണയെങ്കിലും കണ്ടിരിക്കേണ്ട വിനോദ സഞ്ചാര കേന്ദ്രമാണ് ഗവി.അണക്കെട്ടുകള്‍ക്ക് മുകളിലൂടെയും തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയുമുള്ള യാത്ര ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും യാത്രക്കാർക്ക് സമ്മാനിക്കുന്നത്.ഒരിക്കല്‍ കണ്ടാല്‍ അതിന്റെ മാന്ത്രികാനുഭൂതി നിങ്ങളെ പിന്നെ കൈവിടില്ല.ഗവിയിലേക്ക് ഒരു യാത്ര ഈ അവധിക്കാലത്ത് തന്നെയാവട്ടെ….

.
.
.
#vecationtime
#keralavecation
#keralatourism
#gavi

Back to top button
error: