NEWSPravasi

ഒമാൻ നിസ്‌വയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു

മസ്കറ്റ്: ഒമാൻ നിസ്‌വയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു.
 മാന്നാർ കുട്ടംപേരൂർ പതിനൊന്നാം വാർഡ്  അശ്വതി ഭവനത്തിൽ സന്തോഷ് പിള്ള (41 ), കണ്ണൂർ സ്വദേശി രാഹുൽ എന്നിവരാണ് മരണപ്പെട്ടത്. ഒമാനിലെ അൽവാസൻ ഇന്റഗ്രേറ്റഡ് ട്രേഡിങ്ങ് കമ്പനിയിൽ മെഷീനിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു രണ്ടു പേരും.
  ജോലി കഴിഞ്ഞ് ഫുട്പാത്തിലൂടെ നടന്നു നീങ്ങവേ പിന്നിൽ നിന്നും സ്പോർട്സ് കാർ ഇടിച്ചാണ് അപകടം. നിസ്‌വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടു വരുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നു.
ഫോട്ടോ:അപകടത്തിൽ മരിച്ച സന്തോഷ്

Back to top button
error: