KeralaNEWS

സാമൂഹിക നീതിക്കായുള്ള പോരാട്ടത്തിന് രാജ്യത്ത് തുടക്കം കുറിച്ചത് വൈക്കം സത്യ​ഗ്രഹം, പോരാട്ട ചരിത്രത്തിൽ എന്നും കിടാവിളക്കായി അത് നിലനിൽക്കും: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

വൈക്കം: സാമൂഹിക നീതിക്കായുള്ള പോരാട്ടത്തിന് രാജ്യത്ത് തുടക്കം കുറിച്ചത് വൈക്കം സത്യ​ഗ്രഹമാണെന്നും അത് പോരാട്ട ചരിത്രത്തിൽ എന്നും കിടാവിളക്കായി നിലനിൽക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മതേതരത്വം വെല്ലുവിളി നേരിടുന്ന കാ​ലഘടത്തിൽ വൈക്കം സത്യ​ഗ്രഹം ഉയർത്തിയ സാമൂഹിക നീതിയുടെ രാഷ്ട്രീയം വലിയ പ്രാധാന്യം അർഹിക്കുന്നു. വൈക്കം സത്യ​ഗ്രഹം കാ​ലഘടത്തി​ന്റെ വിളക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 603 ദിവസം നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വൈക്കം ബീച്ചിൽ നടന്ന ചടങ്ങിൽ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിർവഹിച്ചു പ്രസം​ഗിക്കുകയായിരുന്നു സ്റ്റാലിൻ.

ഇന്ത്യക്ക് വഴികാട്ടിയായ പോരാട്ടമാണ് വൈക്കത്ത് നടന്നത്. സാമൂഹിക നീതിയായിരുന്നു വൈക്കം സത്യ​ഗ്ര​ഹത്തി​ന്റെ ലക്ഷ്യം. മ​ഹാത്മാ ​ഗാന്ധി, ടി.കെ. മാധവൻ, മന്നത്ത് പത്മനാഭൻ, കെ. കേളപ്പൻ തുടങ്ങിയ നേതാക്കൾ കോൺ​ഗ്രസ് പാർട്ടിക്കൊപ്പം നയിച്ച വൈക്കം സമരത്തിൽ തമിഴ് നാട്ടിലെ കോൺ​​ഗ്രസ് നേതാക്കൾ ഇ.വി. രാമ സ്വാമിയുടെ നേതൃത്വത്തിൽ സജീവമായി പങ്കെടുത്തു. ഈ സമരത്തിൽനിന്ന് ഊർജം ഉൾക്കൊണ്ടുകൊണ്ടാണ് ട്രിച്ചി, മധുര, ശുചീന്ദ്രം, തിരുമലൈ തുടങ്ങിയ സ്ഥലങ്ങളിൽ അയ്ത്താചരണത്തിനെതിരേ സമരം നടന്നത്. രാജ്യത്ത് സാമൂഹിക നീതിക്കായുള്ള പോരാട്ടത്തിനുള്ള തുടക്കം കുറിച്ചത് വൈക്കം സത്യ​ഗ്രഹമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ശരീരം രണ്ടാണെങ്കിലും ചിന്തകൾ ഒന്നായതിനാലാണ് തമിഴ് നേതാവായ തന്തൈ പെരിയവരുടെ നേതൃത്വത്തിൽ ജാതി വിവേചനത്തിനെതിരായ പോരാട്ടത്തിൽ കേരള നേതാക്കൾക്കൊപ്പം പങ്കെടുത്തത്. 1975ൽ നടന്ന വൈക്കം സത്യ​ഗ്ര​ഹ സുവർണജൂബിലി ആഘോഷ വേളയിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ​ഗാന്ധിക്കൊപ്പം ദ്രാവിഡ കഴകത്തി​ന്റെ നേതാക്കൾ വൈക്കത്ത് പങ്കെടുത്തിരുന്നു. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധത്തി​ന്റെ തെളിവാണ്. സാമൂഹിക നീതിക്ക് വേണ്ടിയാണ് തന്തൈയ് പെരിയോർ പോരാടിയത്. തമിഴ് ജനതയുടെ അഭിമാനമായ തന്തൈയ് പെരിയോരുടെ വൈക്കത്തുള്ള സ്മാരകം പുനർനിർമ്മിക്കാൻ തുക അനുവദിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.

Back to top button
error: