എരുമേലി:കനകപ്പലത്ത് വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്നയാളെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി.വനത്തിറമ്പിൽ വീട്ടിൽ അനിൽകുമാർ (മോനച്ചൻ – 42) നെ യാണ് കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതനായിരുന്നു.
മാതാപിതാക്കളുടെ മരണശേഷം അനിൽകുമാർ മാത്രമായിരുന്നു വീട്ടിൽ.എരുമേലി പോലീസിന്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം നാളെ വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും.