HealthNEWS

പേരയിലയുടെ ഗുണങ്ങൾ

പേരയില കൊണ്ട് തയ്യാറാക്കിയ ജ്യൂസോ ചായയോ നിത്യേന കുടിക്കുന്നത് അമിത ഭാരം കുറയ്ക്കാൻ സഹായിക്കും.
പേരയിലകൊണ്ട് തയ്യാറാക്കിയ ചായ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
വയറിളക്കത്തിനും വയർ സംബന്ധമായ മറ്റ് പ്രശ്നങ്ങൾക്കും ഉത്തമപരിഹാരമാണ് പേരയില.പേരയില ഇട്ട് തിളപ്പിച്ച വെള്ളം രാവിലെ കുടിക്കുന്നത് മലബന്ധം ഉൾപ്പടെയുള്ള അസുഖം പെട്ടെന്ന് മാറാൻ സഹായിക്കും.
ഡൈജസ്റ്റിവ് എൻസൈമുകളുടെ ഉത്പാദനം ത്വരിതപ്പെടുത്തി ദഹനപ്രക്രിയ സുഗമമാക്കാനും ഭക്ഷ്യ വിഷബാധയെ പ്രതിരോധിക്കാനും  പേരയില നല്ലതാണ്.
പല്ലു വേദനയ്ക്കും മോണ സംബന്ധമായ രോഗങ്ങൾക്കും പേരയ്ക്കഇല അരച്ച് പേസ്റ്റ് ആക്കി മോണയിൽ തേക്കുന്നത് പെട്ടന്ന് തന്നെ വേദന മാറാൻ സഹായിക്കും.
അലർജിക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്.

Back to top button
error: