ന്യൂഡൽഹി:ബെംഗളൂരുവിനെതിരായ ഐ.എസ്.എൽ പ്ലേ ഓഫ് മല്‍സരം പാതിവഴിയിൽ ഉപേക്ഷിച്ചു കളംവിട്ടതിന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് 10 മല്‍സരങ്ങളിൽനിന്ന് വിലക്കും അഞ്ചുലക്ഷം രൂപ പിഴയും. ബ്ലാസ്റ്റേഴ്‌സ് നാലുകോടി രൂപ പിഴയടയ്ക്കുകയും വേണം. പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ പിഴ ആറുകോടി രൂപയായി ഉയർത്തും.
റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കളം വിട്ടതിന് കടുത്ത ശിക്ഷ തന്നെയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതി ബ്ലാസ്റ്റേഴ്സിന് നൽകിയിരിക്കുന്നത്.ഇവാൻ വുകോമനോവിച് 10 മത്സരങ്ങളിൽ പുറത്തിരിക്കണം. ഡ്രസിങ് റൂമിലോ സൈഡ് ബെഞ്ചിലോ പരിശീലകന്റെ സാന്നിധ്യം ഉണ്ടാകാൻ പാടില്ല.4 കോടിരൂപയാണ് ബ്ലാസ്റ്റേഴ്‌സ് പിഴയായി നൽകേണ്ടത്.തെറ്റ് ഏറ്റുപറഞ് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ പിഴ 6 കോടി ആയി ഉയർത്തുമെന്നും എഐഎഫ്എഫ് അച്ചടക്കസമിതി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.വൈഭവ് ഗാഗ്ഗർ അധ്യക്ഷനായ അച്ചടക്കസമിതിയുടെതാണ് വിധി.