KeralaNEWS

ജി20 രണ്ടാം ഷെർപ്പ യോഗം കുമരകത്ത് പുരോ​ഗമിക്കുന്നു; ചർച്ചകൾ സജീവം, കായൽ സൗന്ദര്യം നുകർന്ന് വിദേശപ്രതിനിധികൾ

കോട്ടയം: കുമരകത്തെ കായൽസൗന്ദര്യം നുക‌‌‌‍‌ർന്നും ചൂടേറിയ ച‌രർച്ചകളുടെ പശ്ചാത്തലത്തിൽ ജി20 ഷെർപ്പകളുടെ യോ​ഗത്തിന്റെ രണ്ടാം ദിനം പൂർത്തിയായി. ജി20 ഷെർപ്പകളുടെ രണ്ടാം യോഗത്തി​ന്റെ ഔപചാരിക നടപടിക്രമങ്ങളുടെ ഉദ്ഘാടനം വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ നിർവഹിച്ചു. ഇന്ത്യൻ ജി 20 ഷെർപ്പ അമിതാഭ് കാന്തിന്റെ അധ്യക്ഷത വഹിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ 2 വരെ നടക്കുന്ന യോഗത്തിൽ ജി20 അംഗങ്ങൾ, ക്ഷണിതാക്കളായ 9 രാജ്യങ്ങൾ, വിവിധ അന്താരാഷ്ട്ര – പ്രാദേശിക സംഘടനകളിൽനിന്നുള്ള 120-ലധികം പ്രതിനിധികൾ എന്നിവരാണ് പങ്കെടുക്കുന്നത്.

വൈവിധ്യമാർന്ന ആഗോള വെല്ലുവിളികൾ ഉൾക്കൊള്ളാനും ലോകമെമ്പാടും പ്രതിധ്വനിക്കുവാനും സഹായിക്കുന്നതിന് ഇന്ത്യൻ അധ്യക്ഷതയുടെ പ്രമേയമായ “വസുധൈവ കുടുംബകം” അഥവാ “ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി” എന്ന ആശയം സഹായിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. രാജ്യത്തുടനീളമുള്ള 27 വ്യത്യസ്ത നഗരങ്ങളിലായി ഇതുവരെ 46 ജി20 യോഗങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നതിന് എല്ലാ ജി20 രാജ്യങ്ങളും അതിഥിരാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും ഇന്ത്യൻ അധ്യക്ഷപദത്തിനു നൽകിയ പിന്തുണയെയും അദ്ദേഹം അഭിനന്ദിച്ചു.

Signature-ad

അധ്യക്ഷപദം തിരിച്ചറിഞ്ഞ പ്രധാന മുൻഗണനാ മേഖലകളെക്കുറിച്ചുള്ള വിശദമായ ചർച്ചകൾ നടന്നു. ആദ്യ സെഷൻ സാങ്കേതിക പരിവർത്തനത്തിലും, രണ്ടാമത്തേതു ത്വരിതഗതിയിലുള്ളതും സമഗ്രവും അത‌ിജീവനശേഷിയുള്ളതുമായ വളർച്ചയിലും സ്ത്രീകൾ നയിക്കുന്ന വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങളുടെ പ്രസക്തി, ഡിജിറ്റൽ അന്തരം നികത്തേണ്ടതിന്റെ ആവശ്യകത, വികസനത്തിനുള്ള ഡാറ്റയുടെ പ്രയോജനം എന്നിവ എടുത്തുകാട്ടി, ഈ മേഖലയ്ക്ക് ഇന്ത്യയുടെ ജി20 അധ്യക്ഷപദം നൽകിയ ശ്രദ്ധയെയും സുസ്ഥിര വികസനലക്ഷ്യങ്ങളിൽ അതിന്റെ പ്രസക്തിയെയും പ്രതിനിധികൾ അഭിനന്ദിച്ചു. രാജ്യങ്ങളുടെ ഇടപെടലുകൾ വനിതാ ശാക്തീകരണത്തിന്റെയും വികസനത്തിന്റെ കേന്ദ്രത്തിൽ സ്ത്രീകളുടെ നേതൃത്വത്തിന്റെയും ആവശ്യകതയെ വ്യക്തമായി എടുത്തുകാട്ടുന്നു. ഏവരേയും ഒപ്പം കൊണ്ടുപോകുന്ന വളർച്ചയുടെയും പുനരുജ്ജീവനത്തിന്റെയും പാതയിലേക്കു മടങ്ങാനുള്ള ത്വരിതഗതിയിലുള്ള ശ്രമങ്ങളുടെ പ്രാധാന്യത്തിനും പ്രതിനിധികൾ ഊന്നലേകി.

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ആരോഗ്യം, വിദ്യാഭ്യാസം, വിനോദസഞ്ചാരം, സംസ്കാരം, കൃഷി, വ്യാപാരം, നിക്ഷേപം, തൊഴിൽ, അഴിമതിനിരോധനം എന്നീ മേഖലകളിലെ വിവിധ ജി20 ഷെർപ്പ ട്രാക്ക് പ്രവർത്തകസമിതികളിൽ കൈവരിച്ച പുരോഗതി ഷെർപ്പകൾ വിലയിരുത്തി. ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ, ഭക്ഷ്യസുരക്ഷാ വികസന ഡാറ്റ, ഡിജിറ്റൽ ആരോഗ്യവും മഹാമാരിക്കെതിരായ തയ്യാറെടുപ്പും, രോഗപ്രതിരോധവും പ്രതികരണവും, സാങ്കേതികവിദ്യാധിഷ്ഠിത വിദ്യാഭ്യാസം, ആഗോള നൈപുണ്യ രേഖപ്പെടുത്തൽ മുതലായ വിഷയങ്ങളിൽ ഈ പ്രവർത്തകസമിതികളിൽ നടക്കുന്ന പ്രവർത്തനക്ഷമമായ സംഭാവനകളെക്കുറിച്ച് അഭിപ്രായപ്പെട്ട ഷെർപ്പകൾ സുപ്രധാന ചർച്ചകൾക്കു മുന്നോട്ടുള്ള വഴി നിർദേശിക്കുകയും ചെയ്തു.

Back to top button
error: