ബംഗളൂരു:പൂർണമായി ശീതീകരിച്ച രാജ്യത്തെ ആദ്യ റെയിൽവേ സ്റ്റേഷനാണ് കർണാടകയിലെ
ബൈപ്പനഹള്ളി റയിൽവെ സ്റ്റേഷൻ.ഭാരത് രത്‌ന സർ എം വിശ്വേശ്വരയ്യയുടെ പേരിലാണ് ഇത്.വിമാനത്താവളങ്ങളോട് കിടപിടിക്കും വിധം അത്യാധുനിക സൗകര്യങ്ങളോട് കൂടെയാണ് റെയിൽവേ സ്റ്റേഷൻ
തീര്‍ത്തിരിയ്ക്കുന്നത്.
4,200 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടം 314 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിച്ചത്.പ്രതിദിനം 50,000 പേര്‍ക്ക് യാത്ര ചെയ്യാനാകും.ടെര്‍മിനലിന് കീഴിൽ ഏഴ് പ്ലാറ്റ്‍ഫോമുകളാണുള്ളത്. എല്ലാ ദിവസവും 50 ട്രെയിനുകൾ ആണ് ടെർമിനലിൽ നിന്ന് സര്‍വീസ് നടത്തുന്നത്.
ബെംഗളൂരു വിമാനത്താവളത്തിന്റെ മാതൃകയിൽ ആണ് ടെര്‍മിനൽ രൂപകൽപ്പന ചെയ്തിരിയ്ക്കുന്നത്. ഉയർന്ന വെയിറ്റിംഗ് ക്ലാസ് ഹാൾ,വിഐപി ലോഞ്ച്, ഫുഡ് കോർട്ട് എന്നിവ എല്ലാം അടങ്ങിയതാണ് ടെര്‍മിനൽ. 4 ലക്ഷം ലിറ്റർ ശേഷിയുള്ള വാട്ടർ റീസൈക്ലിംഗ് പ്ലാന്റും ഇവിടെ ഉണ്ടായിരിക്കും.
വിശാലമായ പാർക്കിംഗ് ഏരിയയിൽ 250 കാറുകൾ, 900 ഇരുചക്രവാഹനങ്ങൾ, 500 ഓട്ടോറിക്ഷകൾ, 50 ബിഎംടിസി ബസുകൾ,മറ്റു ടാക്സികൾ എന്നിവയും പാര്‍ക്ക് ചെയ്യാൻ കഴിയും.2022 ജൂൺ ആറിനായിരുന്നു റയിൽവെ സ്റ്റേഷന്റെ ഉൽഘാടനം.