LocalNEWS

റോഡ് വികസനം; തിരുവമ്പാടി മണ്ഡലത്തിലെ രണ്ട് പ്രവൃത്തികൾക്ക് 165.42 കോടി രൂപയുടെ കിഫ്ബി ധനാനുമതി 

തിരുവമ്പാടി: മണ്ഡലത്തിൽ കിഫ്ബി ധനസഹാത്തോടെ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന രണ്ട് പ്രവൃത്തികൾക്ക് ധനാനുമതി നൽകി ഉത്തരവായി.
മലപ്പുറം-കോടഞ്ചേരി റീച്ച് ഹിൽഹൈവേക്ക് 57.25 കോടി രൂപയും തിരുവമ്പാടി -പുല്ലുരാംപാറ-മറിപ്പുഴ റോഡിന് 108.16 കോടി രൂപയുമാണ് അനുവദിച്ചത്.തലയാട് – മലപുറം റീച്ചിന് നേരത്തേ 48.75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച് ടെൻഡർ ചെയ്തിരുന്നു.ഇതോടെ തിരുവമ്പാടി മണ്ഡലത്തിലൂടെ കടന്നു പോകുന്ന മലയോരഹൈവേയുടെ മുഴുവൻ റീച്ചുകൾക്കും ഭരണാനുമതി  ലഭിച്ചു.
തിരുവമ്പാടി-പുല്ലുരാംപാറ-മറിപ്പുഴ റോഡിന് നേരത്തേ 77 കോടി രൂപയുടെ ധനാനുമതി ലഭിച്ചിരുന്നെങ്കിലും ചിലഭാഗങ്ങൾ കൂടി കൂട്ടിചേർത്തതിനാലും ആനക്കാംപൊയിൽ പാലം ഉൾപ്പെടുത്തിയതിനാലും നിരക്കിൽ വന്ന മാറ്റം,ജി.എസ്.ടി മാറ്റം കൂടി ഉൾപ്പെടുത്തിയതിനാലാണ് 108.16 കോടി രൂപയായി വർധിച്ചത്.
ഈ രണ്ട് പ്രവൃത്തികളുടെയും സാങ്കേതികാനുമതി ഒരു മാസത്തിനുള്ളിൽ ലഭ്യമാക്കി ടെൻഡർ ചെയ്ത് പ്രവൃത്തി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു..

Back to top button
error: