പത്തനംതിട്ട: ഡോക്ടറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം സ്വദേശിയായ ഡോക്ടർ ജി. ഗണേഷ്കുമാർ ആണ് മരിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഡോക്ടറായി പ്രവർത്തിക്കുകയായിരുന്നു.
പുന്നലത്തുപടിയിലുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ‘തോറ്റു പോയി, എല്ലാ അർഥത്തിലും’ എന്ന് ചുവരിൽ എഴുതിവെച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി പത്തു മണിവരെ സമീപത്തെ ഇൻഡോർ സ്റ്റേഡിയത്തിൽ സഹഡോക്ടർമാരോടൊപ്പം ഇദ്ദേഹം ഫുട്ബോൾ കളിച്ചിരുന്നു.ആത്മഹത്യയുടെ കാരണം വ്യക്തമല്ല.