KeralaNEWS

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിലയ്ക്കലിനു സമീപം കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.നിലയ്ക്കലിന് സമീപം ഇലവുങ്കലിൽ വെച്ചായിരുന്നു അപകടം.തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ വാഹനമാണ് അപകടത്തിപ്പെട്ടത്.
അറുപതോളം പേർ ബസിൽ ഉണ്ടായിരുന്നതായാണ് വിവരം. ഇരുപതോളം പേരെ പുറത്തെടുത്തു.ഇതിൽ ഡ്രൈവറുടെ നില ഗുരുതരമാണ്.തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ബസ് റോഡിൽനിന്നും തെന്നി താഴ്ചയിലേക്ക് മറിയുകയായിരുന്നു.രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ് ഇവിടെ.

Back to top button
error: