ന്യൂഡൽഹി: ബ്രിട്ടിഷുകാരുടെ സേവകനാകാൻ ആഗ്രഹിക്കുന്നെന്നു വി.ഡി.സവർക്കർ എഴുതിയ കത്തുമായി രാഹുൽ ഗാന്ധി.നേരത്തേ എംപി സ്ഥാനത്തുനിന്നു അയോഗ്യനാക്കപ്പെട്ടതിന്റെ പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ “എന്റെ പേര് സവർക്കർ എന്നല്ല, എന്റെ പേര് ഗാന്ധി എന്നാണ്. ഗാന്ധി ആരോടും മാപ്പ് ചോദിക്കില്ല’’ എന്നുള്ള രാഹുലിന്റെ പ്രസംഗത്തിനെതിരെ സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍ രംഗത്ത് വന്നിരുന്നു.
സവര്‍ക്കര്‍ ബ്രിട്ടിഷുകാരോടു മാപ്പ് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്‍റെ തെളിവ് കാണിക്കണമെന്നു രഞ്ജിത് സവർക്കരുടെ വെല്ലുവിളി.ഇതിന് മറുപടിയെന്നവണ്ണമാണ് രാഹുൽ കത്ത് പുറത്തുവിട്ടത്.
ബ്രിട്ടിഷുകാരെ വല്ലാതെ ഭയപ്പെട്ടിരുന്ന സവർക്കർ മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ്റു, സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയ നേതാക്കളെ വഞ്ചിച്ച് കത്തിൽ ഒപ്പിടുകയായിരുന്നുവെന്നു രാഹുൽ പറഞ്ഞു.
നേരത്തെ ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലെ അകോള ജില്ലയിലെത്തിയതിനു പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലും രാഹുൽഗാന്ധി സവർക്കറുടെ കത്ത് പ്രദർശിപ്പിച്ചിരുന്നു.