ഒരു വലിയ റെയിൽവേ ശൃംഖലയും ഏകദേശം 8000 റെയിൽവേ സ്റ്റേഷനുകളുമുള്ള ഒരു രാജ്യമാണ് ഇന്ത്യ.എന്നാൽ രാജ്യത്ത് ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള സംസ്ഥാനവുമുണ്ട്.
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറാമിലാണ് ഒരു റയിൽവെ സ്റ്റേഷൻ മാത്രമുള്ളത്.മിസോറാമിലെ ബൈരാബി റെയിൽവേ സ്റ്റേഷൻ ആണത്.മറ്റൊരു റെയിൽവേ സ്റ്റേഷനും ഇല്ലാത്തതിനാൽ സംസ്ഥാനത്തെ മുഴുവൻ ആളുകളും യാത്ര ചെയ്യാൻ ഈ റെയിൽവേ സ്റ്റേഷനിൽ എത്തുന്നു.
അതേസമയം രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കൂടുതൽ റയിൽവെ നിർമ്മാണം പുരോഗമിക്കുകയാണ്.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റയിൽവെ പാലം കാശ്മീരിൽ ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു.റയിൽവെ ഇതുവരെ എത്തിയിട്ടില്ലാത്ത വടക്കുകിഴക്കൻ മലമടക്കുകളിലെ സിക്കിം എന്ന സംസ്ഥാനത്തെ റെയിൽപ്പാതയുടെ നിർമ്മാണം ഏതാണ്ട് അമ്പതു ശതമാനത്തിന് മുകളിൽ എത്തിയും നിൽക്കുന്നു.