KeralaNEWS

കുഴഞ്ഞുവീണ ഉടൻതന്നെ മനോഹരന് പോലീസ് സ്റ്റേഷനില്‍  സി.പി.ആര്‍ നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി:തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മനോഹരന്‍ കുഴഞ്ഞ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.
9.40 ഓടെ കുഴഞ്ഞ് വീണ മനോഹരന് സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഉടന്‍ തന്നെ സിപിആര്‍ നല്‍കുന്നതും ഒരുമിനിറ്റിനുള്ളിൽ തന്നെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.മരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം എട്ടരയോടെ വീട്ടിലെത്തിച്ച മൃതദേഹം രാത്രിയോടെ തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.

വാഹന പരിശോധനയ്ക്കിടെ കൈകാണിച്ചപ്പോള്‍ മുന്നിലേക്ക് കയറ്റി ഇരുചക്രവാഹനം നിര്‍ത്തിയ മനോഹരന്റെ മുഖത്ത് പോലീസുകാർ അടിച്ചതായി നേരത്തെ ആരോപണം ഉയർന്നിരുന്നു.ബൈക്കിൽനിന്ന് ഇറങ്ങി ഹെൽമെറ്റ് മാറ്റിയ ഉടൻ മനോഹരന്റെ മുഖത്ത് പൊലീസ് അടിക്കുകയായിരുന്നുവെന്ന് സംഭവത്തിന് സാക്ഷിയായ രത്‌നമ്മ എന്ന സ്ത്രീയാണ് വെളിപ്പെടുത്തിയത്.വിവരം പുറത്തുവന്നതോടെ വൻ വിവാദമാണുയർന്നത്.പൊലിസുകാർക്കെതിരെ കേസെടുക്കണമെന്നും ആവശ്യം ഉയർന്നിരുന്നു.

Back to top button
error: