NEWSReligion

നഗ്നപാദരായി ക്ഷേത്രം വലംവെച്ചാൽ സ്വർഗ്ഗം: ഇത് തിരുവണ്ണാമലൈ ക്ഷേത്രം

അണ്ണാമലൈ കുന്നുകളുടെ താഴെ പത്ത് ഹെക്ടർ സ്ഥലത്തിനുള്ളിലായി സ്ഥിതി ചെയ്യുന്ന തിരുവണ്ണാമലൈ അണ്ണാമലൈയ്യർ ക്ഷേത്രത്തിന് കേട്ടതിലുമധികം പെരുമയും പ്രത്യേകതകളുമുണ്ട്.വലുപ്പം കൊണ്ടും പ്രതിഷ്ഠ കൊണ്ടും ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് അണ്ണാമലൈയ്യർ ക്ഷേത്രം.
പത്ത് ഹെക്ടർ സ്ഥലത്തിനുള്ളിലായി ഗോപുരങ്ങളും ഉപദേവതാ ക്ഷേത്രങ്ങലും ഒക്കെയായി കിടക്കുന്ന ഈ ക്ഷേത്രം തമിഴ്നാട്ടിലെ മാത്രമല്ല, ഭാരതത്തിലെ തന്നെ എണ്ണപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്ര ഗോപുരവും ആയിരത്തോളം തൂണുകളും ഒക്കെയുള്ള ഈ ക്ഷേത്രം ചോള രാജാക്കന്മുരെടെ കാലത്ത് നിർമ്മിച്ചതാണെന്നാണ് വിശ്വാസം.
ശിവനെയും പാർവ്വതിയേയും
അരുണാചലേശ്വരനും ഉണ്ണാമലൈ അമ്മനും ആയിട്ടാണ് ഇവിടെ ആരാധിക്കുന്നത്. അപ്രാപ്യമായ മല എന്നാണ് അണ്ണാമലൈ എന്ന വാക്കിനർത്ഥം. അഗ്നി ലിംഗമായാണ് ഇവിടെ അരുണാചലേശ്വരനെ ആരാധിക്കുന്നത്.അണ്ണാമലൈയ്യർ ക്ഷേത്രത്തിനു ചുറ്റും നഗ്ന പാദരായി വലംവെച്ചാൽ പാപങ്ങളിൽ നിന്നെല്ലാം മോചനം നേടി സ്വര്‍ഗ്ഗ ഭാഗ്യം ലഭിക്കുമെന്നാണ് വിശ്വാസം.
14 കിലോമീറ്ററോളം അഥവാ 8.7 മൈൽ ദൂരമാണ് മല ചുറ്റുവാൻ നടക്കേണ്ടത്.പാപങ്ങളിൽ നിന്നുള്ള മോചനം മാത്രമല്ല, ആഗ്രഹങ്ങൾ പൂർത്തികരിക്കുവാനും പുനർജന്മം ഒഴിവാക്കുവാനും സഹായിക്കുന്നു എന്നുള്ളതുകൊണ്ടും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നും ഇവിടേക്ക് തീർത്ഥാടകർ  ഒഴുകിയെത്തുന്നു.
വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.എന്നിരിക്കെയും പൗർണ്ണമി നാളുകളിലാണ് അരുണാചല മല ചുറ്റുവാൻ കൂടി വിശ്വാസികളെത്തുന്നത്.കാരണം ഇവിടുത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്ന് കാർത്തികവിളക്ക് നാളിലാണ്. നവംബറിനും ഡിസംബറിനും ഇടയിൽ വരുന്ന പൂർണ്ണചന്ദ്രദിവസമാണ് കാർത്തിക വിളക്ക് ആചരിക്കുന്നത്. മുപ്പത് ലക്ഷത്തോളം തീർഥാടകരാണ് ഇതിൽ പങ്കെടുക്കുവാനായി മാത്രം ഇവിടെ എത്തിച്ചേരുന്നത്. അരുണാചല കുന്നിന്റെ മുകളിൽ മൂന്ന് ടൺ നെയ്യ് ഉപയോഗിച്ചാണ് കാർത്തിക വിളക്ക് കത്തിക്കുന്നത്.
പുലർച്ചെ 5.00 മണിക്ക് തുടങ്ങി രാത്രി 10 മണി വരെ നീണ്ടു നിൽക്കുന്നതാണ് ഇവിടുത്തെ പൂജകൾ. സോമവാരം, ശുക്രാവാരം രണ്ടാഴ്ചയിലൊരിക്കൽ പ്രദോഷം പോലുള്ള ആഘോഷങ്ങൾ, അമാവാസി പോലുള്ള പ്രതിമാസ ഉത്സവങ്ങൾ, പൂർണ്ണിമ, ചതുർത്ഥി, ബ്രഹ്മോത്സവം, കാർത്തിക ദീപം, രഥയാത്ര, തിരൂഡൽ, പൊങ്കൽ തുടങ്ങിയ ഉത്സവങ്ങളാണ് ഇവിടെ പ്രധാനമായും ആഘോഷിക്കുന്നത്.

Back to top button
error: