വേനൽക്കാലത്ത് നിറയെ കുല കുത്തി കായ്ക്കുന്ന ഒരു നാരക ഇനമാണ് ആസാം ലെമൺ.ജ്യൂസ് അടിക്കാൻ പറ്റിയ ഏറ്റവും മികച്ച ഒരു നാരകയിനമാണ് ഇത്.സാധാരണ നാരങ്ങയേക്കാളും നീളവും വലിപ്പവും കൂടിയ ഇവ അച്ചാറിടാനും മികച്ചതാണ്.
മറ്റുള്ള നാരകയിനങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായി
പെട്ടെന്ന് കായ്ക്കുന്നതും വേനൽക്കാലത്ത് നിറയെ കുലകുലകളായി തൂങ്ങി നിൽക്കുന്നതുകൊണ്ടും ഇവ ആരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്ന ഒന്നാണ്.കടുത്ത ചൂടിൽ നാരങ്ങാവെള്ളവും മറ്റും ഉണ്ടാക്കാൻ ഇത് ഉപയോഗിക്കാം.
കൂടാതെ സാലഡുകൾ ഉണ്ടാക്കാനും കറികളിൽ ചേർക്കാനും ഇവ ഏറെ നല്ലതാണ്.ഒരു ചെടിച്ചട്ടിയിലോ ഡ്രമ്മിലോ ചെറിയ ഗ്രോ ബാഗിലോ വെച്ചാൽ വീട്ടിലേക്ക് ആവശ്യമുള്ള നാരങ്ങ വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാം.