ന്യൂഡൽഹി: ഏപ്രിൽ ഒന്നു മുതല്‍ ദേശീയ പാതകളിലെയും എക്സ്പ്രസ് വേകളിലെയും ടോൾ നിരക്കുകൾ ഉയരാൻ സാധ്യത.അഞ്ച് മുതല്‍ 10 ശതമാനം വരെ നിരക്കുകൾ വർധിപ്പിച്ചേക്കുമെന്നാണ് സൂചനകൾ.
നാഷണൽ ഹൈവേ ടോൾ ചട്ടങ്ങൾ-2008 അനുസരിച്ച്, കാറുകൾക്കും ചെറുവാഹനങ്ങൾക്കും അഞ്ച് ശതമാനവും ഹെവി വാഹനങ്ങൾക്ക് 10 ശതമാനവും അധിക ടോൾ നികുതി ചുമത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ വർഷം 10 മുതൽ 15 ശതമാനം വരെ നിരക്കുകൾ വർധിപ്പിച്ചിരുന്നു.നിലവിൽ എക്സ്പ്രസ് വേയിൽ കിലോമീറ്ററിന് 2.19 രൂപയാണ് ടോൾ നിരക്ക്.