കൊച്ചി: നടനും എംപിയുമായിരുന്ന ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്.കൊച്ചി ലേക്ക്ഷോര്‍ ഹോസ്പിറ്റലിലാണ് ഇന്നസെന്റ് ചികിത്സയില്‍ കഴിയുന്നത്.ലേക്ക്ഷോര്‍ ഹോസ്പിറ്റല്‍ അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇന്നസെന്റിന്റെ ആരോഗ്യവസ്ഥയെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
അര്‍ബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് ആഴ്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ച ആദ്യഘട്ടങ്ങളില്‍ ഇന്നസെന്റ് മരുന്നുകളോട് പ്രതികരിച്ചിരുന്നു. എന്നാല്‍ പിന്നാലെ ന്യുമോണിയ ബാധിച്ചത് നില വഷളാക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. മരുന്നുകളോട് കാര്യമായി പ്രതികരിക്കുന്നില്ലെന്നാണ് ഇപ്പോഴത്തെ വിവരം.