IndiaNEWS

നരേന്ദ്ര മോദിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് മുൻ കേന്ദ്രമന്ത്രി രേണുക ചൗധരി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് മുൻ കേന്ദ്രമന്ത്രി രേണുക ചൗധരി. രാജ്യസഭയിൽ മോദി തന്നെ ശൂർപ്പണഖയെന്ന് പരിഹസിച്ചിരുന്നുവെന്നാണ് രേണുകയുടെ പരാതി. സംഭവത്തിന്‍റെ വീഡിയോ ട്വിറ്ററിൽ ഷെയ‍ർ ചെയ്താണ് മുൻ കേന്ദ്രമന്ത്രി മോദിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് വ്യക്തമാക്കിയത്.
ഇനി കോടതികൾ എത്ര വേഗത്തിൽ പ്രവർത്തിക്കുമെന്ന് നോക്കാമെന്നും രേണുക ചൗധരി ട്വിറ്ററിൽ കുറിച്ചു. മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ട് വർഷം ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് രേണുക ചൗധരിയുടെ പ്രതികരണം.
മൻമോഹൻ സിംങ്  മന്ത്രിസഭയിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി (2004-2006), സ്വതന്ത്ര ചുമതലയുള്ള മാതൃശിശു വികസന വകുപ്പ് മന്ത്രി (2006-2009) എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ആളാണ് രേണുക ചൗധരി

Back to top button
error: