KeralaNEWS

ബ്രഹ്മപുരത്തു തീപിടുത്തം ഉണ്ടായത് അട്ടിമറി ആണെന്ന് സംശയം; കോൺഗ്രസ് കൗൺസിലർക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: കൊച്ചി കോർപ്പറേഷൻ ഓഫീസിൽ നിന്ന് ഫയലുകൾ കടത്തിയ സംഭവത്തിൽ യു.ഡി.എഫ് കൗൺസിലർക്കെതിരെ കേസെടുത്ത് പൊലീസ്. കോർപ്പറേഷൻ സെക്രട്ടറി എം. ബാബു അബ്ദുൽ ഖാദറിന്റെ പരാതിയിൽ കത്രിക്കടവിലെ കൗൺസിലറായ എം.ജി. അരിസ്റ്റോട്ടിലിനെതിരെ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്.
ഇയാൾ ഫയലുകൾ കടത്തുന്ന സി.സി.ടിവി ദൃശ്യങ്ങളും പരാതിക്കൊപ്പം നൽകിട്ടുണ്ട്. ഓഫീസ് പ്രവർത്തന സമയം കഴിഞ്ഞാണ് കൗൺസിലറെത്തി രേഖകൾ കൈക്കലാക്കി കടന്നത്.ചില രേഖകളുടെ പകർപ്പുമെടുത്തു. ഇവയെല്ലാം സി.സി.ടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
ബ്രഹ്മപുരം വിഷയത്തിൽ നഗരസഭ ഹൈക്കോടതിക്ക് നൽകാൻ തയ്യാറാക്കിയ രേഖകളാണ് കൊണ്ടുപോയതെന്ന് സെക്രട്ടറിയുടെ പരാതിയിൽ പറയുന്നു. യു.ഡി.എഫ് മുൻ മേയർ ടോണി ചമ്മിണി നൽകിയ കരാറുകളുടെ പകർപ്പുകളും കൗൺസിലർ കടത്തിയതായാണ് വിവരം.
ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീയിട്ടതിന് പിന്നിൽ അരിസ്റ്റോട്ടിലിന് പങ്കുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള ഊമക്കത്ത് സെക്രട്ടറിക്ക് ലഭിച്ചതായി കഴിഞ്ഞ 13ന് ചേംബർ ഹാളിൽ നടത്തിയ വാർത്താസമ്മേളത്തിൽ മേയർ എം.അനിൽകുമാർ വെളിപ്പെടുത്തിയിരുന്നു.
ബ്രഹ്മപുരം തീപിടുത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ ത്രിതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്‍റ് വിഷയത്തില്‍ യുഡിഎഫ് മുന്‍ മേയര്‍മാരും കൗണ്‍സിലര്‍മാരും പ്രതിക്കൂട്ടില്‍ നില്‍ക്കവേയാണ് നിലവിലെ കൗണ്‍സിലര്‍ രേഖകള്‍ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായത്. ഓഫീസിലെത്തി രേഖകള്‍ ഫോട്ടോസ്റ്റാറ്റ് എടുത്തു. പിന്നീട് ഇവയുമായി പുറത്തേക്ക് പോകുന്നതടക്കമുള്ള ദൃശ്യങ്ങള്‍ ആണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.

Back to top button
error: