KeralaNEWS

സമ്മർ ബംപർ ലോട്ടറി ഒന്നാം സമ്മാനം ആലുവയിൽ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ സമ്മർ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം
ആലുവ ചൂണ്ടിയിൽ വിറ്റ ടിക്കറ്റിന്.എന്നാൽ ടിക്കറ്റ് വിറ്റ ഏജൻസിക്കാർ ഉൾപ്പെടെ അന്വേഷണം നടത്തിയെങ്കിലും ഒന്നാം സമ്മാനമായ 10 കോടി രൂപ അടിച്ച ഭാ​ഗ്യവാനെ കണ്ടെത്താനായില്ല.
എസ്ഇ 222282 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ആലുവ– മൂന്നാർ റോഡിൽ ചൂണ്ടി ബസ് സ്റ്റോപ്പിനു സമീപത്ത മാഞ്ഞൂരാൻ ലോട്ടറി എന്ന മൊത്ത വിതരണ ഏജൻസിയുടെ കൗണ്ടറിൽ നിന്നാണ് ടിക്കറ്റ് വിറ്റത്.

Back to top button
error: