KeralaNEWS

പ്രശ്നപരിഹാരത്തിന് ഇടപെടൽ തേടി മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും; ബഫർസോണും സിൽവർ ലൈനും ചർച്ചയായേക്കും

ന്യൂഡല്‍ഹി: ബഫർ സോൺ വിഷയത്തിൽ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10.30 നാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച. ബഫര്‍ സോണ്‍, സില്‍വര്‍ ലൈന്‍ അടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.

ഇന്നു തുടങ്ങുന്ന രണ്ടു ദിവസത്തെ സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനാണ് പിണറായി വിജയന്‍ ഡല്‍ഹിയിലെത്തിയത്. ഇതിനിടെയാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം തേടിയത്. തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സമയം അനുവദിക്കുകയായിരുന്നു. ചീഫ് സെക്രട്ടറി വി പി ജോയിയും കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായേക്കും.

Signature-ad

സംസ്ഥാനത്തെ മലയോര മേഖലയില്‍ വലിയ ആശങ്ക സൃഷ്ടിച്ച ബഫര്‍ സോണ്‍ വിഷയം മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയില്‍ ഉന്നയിച്ചേക്കും. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്മേലും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലും നിരവധി പരാതികളാണ് സര്‍ക്കാരിന് ലഭിച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള കേന്ദ്രാനുമതി അനന്തമായി നീണ്ടുപോകുന്നതിലുള്ള പരാതിയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും. കൂടാതെ സിൽവർ ലൈൻ പദ്ധതിയും സംസ്ഥാനത്തിന്റെ വായ്പാ പരിധി കുറച്ചതും ചർച്ചയാകാൻ സാധ്യതയുണ്ട്. കഴിഞ്ഞ തവണ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചപ്പോഴും സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകുന്ന വിഷയം ഉന്നയിച്ചിരുന്നു. പക്ഷേ ഫലമുണ്ടായില്ല.

Back to top button
error: