KeralaNEWS

ഡീൻ കുര്യാക്കോസ് സ്പൈസസ് ബോർഡ് മെമ്പർ സ്ഥാനം രാജിവച്ചു; കേന്ദ്ര സർക്കാർ സ്പൈസസ് ബോർഡിന് യാതൊരു പിന്തുണയും നൽകാത്തതിലും പ്രതിഷേധിച്ചാണ് രാജി

കട്ടപ്പന: ഡീൻ കുര്യാക്കോസ് എംപി സ്പൈസസ് ബോർഡ് മെമ്പർ സ്ഥാനം രാജിവച്ചു. ഏലം വിലയിടിവിലും,കേന്ദ്ര സർക്കാർ സ്പൈസസ് ബോർഡിന് യാതൊരു പിന്തുണയും നൽകാത്തതിലും പ്രതിഷേധിച്ചാണ് രാജി. സ്പൈസസ് ബോർഡ് വഴി യാതൊരുവിധ ആനുകൂല്യങ്ങളും നൽകുന്നില്ല എന്നും ആരോപണമുണ്ട്.

യു.പി.എ സർക്കാരിന്‍റെ കാലത്ത് കർഷകർക്ക് നിരവധി ആനൂകുല്യങ്ങളും സബ്സീഡിയും നൽകിയിരുന്നു. ഇതെല്ലാം 2014 ൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതോടെ നിർത്തലാക്കിയെന്നും കർഷകരെ സഹായിക്കാൻ സർക്കാർ ഒന്നും തന്നെ ചെയ്യുന്നില്ലെന്നും ഈ സാഹചര്യത്തിൽ സ്പൈസസ് ബോർഡ് അംഗമായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ഡീൻ വ്യക്തമാക്കി. കർഷകരെ സഹായിക്കാൻ ഒന്നും ചെയ്തില്ലെങ്കിൽ ഈ സ്ഥാനത്തിരിക്കുന്നതിൽ ആർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

സ്വാമിനാഥ കമ്മീഷന്‍ ശുപാർശ അനുസരിച്ച് ഉൽപ്പാദന ചിലവും 50 ശതമാന തുകയും കൂട്ടി 1500 രൂപയെങ്കിലും കർഷകർക്ക് നൽകണമെന്നാണ് ഇത് പോലും നൽകാൻ കഴിഞ്ഞില്ലെങ്കിൽ കർഷകരുടെ ജീവിതം പ്രതിസന്ധിയിലാകുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

Back to top button
error: