KeralaNEWS

പുല്‍പ്പള്ളിയില്‍ വീണ്ടും കാട്ടുപന്നിയുടെ ആക്രമണം: ഡോക്ടര്‍ക്കും സഹോദരനും ഗുരുതരപരുക്ക്

വയനാട്: പുല്‍പ്പള്ളിയില്‍ വീണ്ടും കാട്ടുപന്നിയുടെ ആക്രമണം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഡോക്ടര്‍ക്കും സഹോദരനും പരുക്കേറ്റു. കാപ്പിക്കുന്ന് വെട്ടത്ത് ചന്ദ്രന്റെ മക്കളായ ഡോ.രാഹുല്‍(27), സഹോദരന്‍ രഞ്ജിത്ത്(24) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. പുല്‍പ്പള്ളി ടൗണില്‍ നിന്നും വീട്ടിലേക്ക് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാപ്പികുന്നില്‍ വീടിനടുത്ത് വച്ച് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.

ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്‍പ്പള്ളി മേഖലയില്‍ തന്നെ ഇക്കഴിഞ്ഞ ബുധനാഴ്ച കാട്ടുപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് പരുക്കേറ്റിരുന്നു. കടയടച്ച് വിട്ടിലേക്കു പോവുകയായിരുന്ന ദമ്പതികളായിരുന്നു അപകടത്തില്‍പെട്ടത്. ബുധന്‍ രാത്രി എട്ട് മണിയോടെ കാപ്പിസെറ്റ് അങ്ങാടിക്ക് സമീപത്തായിരുന്നു അപകടം.

കാപ്പിസെറ്റ് തെക്കേക്കര ചന്ദ്രബാബുവിന്റെ ഭാര്യ വാസന്തിക്കാണ് സാരമായി പരുക്കേറ്റത്. തലയ്ക്ക് പരുക്കേറ്റ വാസന്തി മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ ചന്ദ്രബാനുവിനും നിസാര പരുക്കേറ്റു. കാപ്പിസെറ്റ് അങ്ങാടിയിലെ ബേക്കറി അടച്ച് ഇരുവരും സ്‌കൂട്ടിയില്‍ പുറപെട്ട് 100 മീറ്റര്‍ പിന്നിട്ടപ്പോള്‍ സമീപത്തെ തോട്ടത്തില്‍ നിന്നു റോഡിലേക്ക് പാഞ്ഞു വന്ന കാട്ടുപന്നി വാഹനം ഇടിച്ചു മറിക്കുകയായിരുന്നു.

 

Back to top button
error: