KeralaNEWS

സംസ്ഥാനത്തെ വ്യാജ കള്ള് വിതരണവും വിൽപ്പനയും തടയും, ആധുനിക സംവിധാനവുമായി സർക്കാർ

സംസ്ഥാനത്തെ വ്യാജകള്ള് വിതരണവും വിൽപ്പനയും തടയാൻ ആധുനിക സംവിധാനവുമായി സർക്കാർ. കള്ള് കൊണ്ട് പോകുന്ന വാഹനങ്ങൾ നിരീക്ഷിക്കാൻ ‘ട്രാക്ക് ആൻഡ് ട്രേസ്’ സംവിധാനം നടപ്പാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കള്ള് ഉത്പാദനം എക്സൈസ് ഉദ്യോഗസ്ഥരുടെ ഫീൽഡ് പ്രവർത്തനം എന്നിവ ഇതിലൂടെ പരിശോധിക്കും.

എക്സൈസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തുന്ന വ്യാജ കള്ള് വിതരണം തടയാൻ നിലവിലെ സംവിധാനം അപര്യാപ്തമാണ് എന്നാണ് സർക്കാർ വിലയിരുത്തൽ. ആധുനികസാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജ കള്ള് നിർമാണവും ഉദ്യോഗസ്ഥ നിരീക്ഷണവും ശക്തമാക്കാനാണ് തീരുമാനം.

Signature-ad

സാങ്കേതിക സർവകലാശാല വിഭാവനം ചെയ്ത ‘ട്രാക്ക് ആൻഡ് ട്രേസ്’ സംവിധാനം ഇതിനായി ഉപയോഗിക്കും. 25 ലക്ഷം രൂപ ഇതിനായി സർക്കാർ നൽകും. കള്ള് ഉത്പാദന വിതരണ വിൽപ്പന മേഖലയിലാണ് ഈ സംവിധാനം നടപ്പാക്കുന്നത്. മൊബൈൽ ആപ്പ് വഴി ചെത്ത് വൃക്ഷങ്ങളെ മാർക്ക് ചെയ്യും. ഇതിന് ശേഷം കള്ള് കൊണ്ടു പോകുന്ന വാഹനങ്ങൾ നിരീക്ഷിക്കും. കൂടാതെ എക്സൈസ് ഉദ്യോഗസ്ഥരുടെ ഫീൽഡ് പരിശോധനയും ഇതിലൂടെ നിരീക്ഷിക്കും.

Back to top button
error: