KeralaNEWS

കെ.എസ്.യു പ്രവര്‍ത്തകരുടെ ചോരവീഴ്ചത്തും; കൊലവിളി പ്രസംഗവുയുമായി സി.പി.എം. പഞ്ചായത്ത് പ്രസിഡന്‍്‌റ

കൊച്ചി: കാലടി ശ്രീ ശങ്കരാ കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ കൊലവിളി. അയ്യമ്പുഴ പഞ്ചായത്ത് പി.ഒ. ജോമോനാണ് കൊലവിളി പ്രസംഗം നടത്തിയത്. എസ്.എഫ്.ഐക്കാരന്റെ ചോര വീഴ്ത്തിയ അഞ്ച് കെ.എസ്.യു പ്രവര്‍ത്തകരുടേയും രക്തം വീഴ്ത്തുമെന്നാണ് ഭീഷണി്.

”ഈ കാമ്പസ്സിന്റെ മണ്ണില്‍ എസ്.എഫ്.ഐക്കാരന്റെ ചോര വീഴ്ത്തിയിട്ടുണ്ടെങ്കില്‍, ഞങ്ങള്‍ ഒന്നു പറഞ്ഞേക്കാം ഇവിടുത്തെ കെ.എസ്.യുക്കാരേ. പ്രതികളായിട്ടുള്ള അഞ്ചാളുകളുടെ രക്തം വീഴ്ത്തിയേ ഞങ്ങള്‍ അടങ്ങൂ. ഇതില്‍ ഒരു തര്‍ക്കവും പോലീസും പട്ടാളവും വിചാരിക്കേണ്ട.” എന്നുമായിരുന്നു കൊലവിളി.

Signature-ad

അങ്കമാലി എം.എല്‍.എ റോജി എം. ജോണ്‍ ആണ് ഈ കൊലവിളി പ്രസംഗത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

‘കോളജ് യൂണിയന്‍ ഇലക്ഷന്‍ തോറ്റതിന് അഞ്ച് കെ.എസ്.യു പ്രവര്‍ത്തകരുടെ ചോര വീഴ്ത്താന്‍ കൊലവിളി നടത്തുന്ന സി.പി.എം പഞ്ചായത്ത് പ്രസിഡന്റ് ‘ എന്ന അടിക്കുറിപ്പോടെയാണ് എം.എല്‍.എവീഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.

കാലടി ശ്രീ ശങ്കരാ കോളജില്‍ മുമ്പ് തുടര്‍ച്ചയായി എസ്.എഫ്.ഐ ആണ് വിജയിച്ചുവന്നിരുന്നത്. എന്നാല്‍, കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായ ഇവിടെ കെ.എസ്.യുവിനാണ് വിജയം. ഇത്തവണ 14 സീറ്റുകളില്‍ 13 സീറ്റുകളിലും കെ.എസ്.യു വിജയം നേടിയതില്‍ ഈ കോളജില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലാണ് അയ്യമ്പുഴ പഞ്ചായത്ത് പി.ഒ. ജോമോന്‍ കൊലവിളി പ്രസംഗം നടത്തിയത്.

അഞ്ച് പേരുടെ ചോര വീഴ്ത്താന്‍ നോക്കാതെ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ 18 വര്‍ഷം എസ്.എഫ്.ഐക്ക് സ്വന്തമായിരുന്ന ഒരു കോളജില്‍ ഈ അവസ്ഥ വരില്ലായിരുന്നു എന്നും റോജി ഫെയ്സ്ബുക്കില്‍ പറഞ്ഞു. സംഭവത്തില്‍ ഇതില്‍ പോലീസ് കേസെടുത്തിട്ടുണ്ടോ എന്ന് വ്യക്തമല്ല.

 

 

 

 

 

Back to top button
error: