NEWSPravasi

ലോകകപ്പിൽ സൗദിയുടെ വിജയം;14 ഫോര്‍ഡ് എസ്‍യുവി കാറുകൾ സമ്മാനമായി പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്

റിയാദ് : ഖത്തർ ലോകകപ്പിലെ സൗദിയുടെ വിജയത്തിൽ പങ്ക് ചേർന്ന് ലുലു ഗ്രൂപ്പും.

സൗദി ഫുട്ബാള്‍ ടീം നേടിയ ഐതിഹാസിക വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച്‌ കൊണ്ട് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സൗദി ശാഖകളില്‍ 14 ഫോര്‍ഡ് എസ്‍യുവി കാറുകളാണ് സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.നറുക്കെടുപ്പിലൂടെയായിരിക്കും സമ്മാനാര്‍ഹരെ തെരഞ്ഞെടുക്കുക.

 മുന്‍ ലോക ചാമ്ബ്യന്മാരും ഖത്തര്‍ ലോകകപ്പ് ഫേവറിറ്റുകളില്‍ ഒന്നുമായ അര്‍ജന്‍റീനയ്ക്കെതിരെയുള്ള വിജയം സൗദി ആഘോഷിക്കുകയാണ്. സൗദി കിരീടാവകാശി ഒപ്പമുള്ളവരെ കെട്ടിപിടിച്ച്‌ ആഘോഷം പങ്കിട്ടതിന്‍റെ ചിത്രമടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Back to top button
error: