തൃശ്ശൂര്‍: മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മാള പുത്തന്‍ചിറ ശാന്തിനഗര്‍ സ്വദേശി പിണ്ടിയത്ത് സരിത്തിനെ (37) യാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചെയ്തത്.
പോക്സോ, പട്ടികജാതി വിഭാഗക്കാര്‍ക്കെതിരേയുള്ള അതിക്രമം എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. സംഭവത്തിന് ശേഷം ഒളിവില്‍പ്പോയ സരിത്തിനെ മൂകാംബികയില്‍ നിന്നാണ് പോലീസ് പിടികൂടിയത്.
ഈ മാസം ഏഴിനായിരുന്നു സംഭവം. പോക്സോ കേസെടുത്തതിന് പിന്നാലെ സി.പി.എം. അംഗമായിരുന്ന സരിത്തിനെ പാര്‍ട്ടി പുറത്താക്കിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് സരിത്തിനെ പിന്തുടര്‍ന്നത്. വിവിധ സ്ഥലങ്ങളില്‍ മാറിയാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.