IndiaNEWS

ബിഹാറില്‍ ഘോഷയാത്രയ്ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 12  മരണം

വൈശാലി: ബിഹാറിലെ വൈശാലിയിൽ ഘോഷയാത്രയ്ക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 പേര്‍ മരിച്ചു.

കുട്ടികളും സ്ത്രീകളുമടക്കമുള്ളവരാണ് മരിച്ചത്. ഞായര്‍ രാത്രി ഒമ്ബതോടെ വെെശാലി ജില്ലയിലെ ദസ്റി മേഖലയിലാണ് അപകടം.

റോഡരികിലെ ആല്‍വൃക്ഷച്ചുവട്ടില്‍ ഭൂമിയ ബാബയെ ആരാധിക്കുന്നവരുടെ ഘോഷയാത്ര നടക്കുന്നതിനിയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒമ്ബതുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.

 ട്രക്കിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്ന് പൊലീസ് അറിയിച്ചു. ട്രക്ക് ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അരലക്ഷം രൂപ വീതവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചു.

Back to top button
error: