IndiaNEWS

എത്ര കൊല്ലമായി ? ഇനിയും നിങ്ങൾ ഇത് ചെയ്തില്ലേ ? എങ്കിൽ അടുത്ത വർഷം മുതൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തന രഹിതമായേക്കും

ദില്ലി: പാൻ കാർഡ് ഉടമയാണെങ്കിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. അടുത്ത വർഷം മുതൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തന രഹിതമായേക്കും. കാരണം, നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ശ്രദ്ധിക്കണം. 2023 മാർച്ചിന് ശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചിട്ടുണ്ട്.

2022 മാർച്ച് 31നകം പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിൽ പരാജയപ്പെടുന്നവർക്ക് 1000 രൂപ വരെ പിഴ ചുമത്തുമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും അത്തരം കാർഡ് ഉടമകൾക്ക് പാൻ കാർഡ് ഉപയോഗിക്കാൻ അനുമതിയുണ്ടാകും. എന്നാൽ 2023 മാർച്ചിൽ അത് പ്രവർത്തനരഹിതമാകും.

Signature-ad

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ആദായ നികുതി വകുപ്പ് പലതവണ നീട്ടിയിരുന്നു. 2017 ജൂലായ് 1-ന് പാൻ കാർഡ് അനുവദിച്ചിട്ടുള്ള വ്യക്തികൾ ആധാർ കാർഡുമായി ബന്ധിപ്പിച്ചിരിക്കണം എന്നായിരുന്നു അറിയിച്ചത്. പിന്നീട് ഇത് 2022 മാർച്ച് 31 വരെയും 500 രൂപ പിഴയോടെ 2022 ജൂൺ ​30 വരെയും നീണ്ടു. ഇനിയും പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ല എന്നുണ്ടെങ്കിൽ അടുത്ത വർഷത്തോടെ പാൻ പ്രവർത്തനരഹിതമാകും. അതേസമയം, നിശ്ചിത തുക പിഴ അടച്ചാൽ വീണ്ടും ഇവ പ്രവർത്തനക്ഷമമാക്കാം എന്ന് ആദായ നികുതി വകുപ്പ് പറഞ്ഞു.

Back to top button
error: