ചെന്നൈ: താലിച്ചരട് കഴുത്തിൽ മുറുക്കി യുവതിയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ഒളിവിൽ പോയി.
അമ്പത്തൂരിലാണ് സംഭവം.കള്ളിക്കുപ്പം സ്വദേശി പവിത്ര (28) യെയാണ് ഭർത്താവ് രാജ (35) കൊലപ്പെടുത്തിയത്.അയൽവാസികളായി രുന്ന ഇരുവരും ആറ് മാസം മുമ്പായിരുന്നു വിവാഹിതരായത്.ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.
ഇന്നലെയാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.പോലീസ് അന്വേഷണം ആരംഭിച്ചു.