KeralaNEWS

കോട്ടയത്ത് കള്ളനോട്ട് നൽകിയുള്ള തട്ടിപ്പ് പെരുകുന്നു

കോട്ടയം : കള്ളനോട്ട് നൽകിയുള്ള തട്ടിപ്പ് കോട്ടയത്ത് പെരുകുന്നു.വാഴൂര്‍ മേഖലയില്‍ ആണ് സംഭവം.

രണ്ടായിരത്തിന്‍റെ വ്യാജ നോട്ടു നല്‍കി കബളിപ്പിക്കുന്നതായാണ് പരാതി.കഴിഞ്ഞദിവസം നെടുമാവില്‍ ലോട്ടറി വില്പനക്കാരിയില്‍ നിന്നും കാറിലെത്തിയയാള്‍ ആറു ലോട്ടറി ടിക്കറ്റുകള്‍ എടുത്ത ശേഷം 2000 രൂപ നല്‍കി. വില്പനക്കാരി ബാലന്‍സ് തുകയായി 1760 രൂപയും നല്‍കി. എന്നാല്‍, പിന്നീട് പരിശോധിച്ചപ്പോഴാണ് ഇതു വ്യാജനോട്ട് ആണെന്നു തിരിച്ചറിഞ്ഞത്. ശനിയാഴ്ച പതിനാലാം മൈലില്‍ വഴിയോര കച്ചവടക്കാരനായ തമിഴ്നാട് സ്വദേശികളും തട്ടിപ്പിന് ഇരയായിട്ടുണ്ട്.

Signature-ad

ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: