കൊച്ചി: പല ഡി.ജെ പാര്‍ട്ടികളും അഴിഞ്ഞാട്ടങ്ങളുടെ വേദിയാണെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. സ്ത്രീ സുരക്ഷ വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെടുന്നു. ഡി.ജെ പാര്‍ട്ടികളില്‍ പോലീസിന് ശ്രദ്ധ വേണം. നഗരങ്ങളിലെല്ലാം സിസി ടിവി ഉറപ്പാക്കണമെന്നും പി സതീദേവി പറഞ്ഞു
കൊച്ചിയില്‍ ഓടുന്ന കാറില്‍ മോഡല്‍ ബലാത്സംഗം ചെയ്തുവെന്ന വാര്‍ത്ത ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. ആ സമയത്ത് അവര്‍ മദ്യപിച്ചിരുന്നു. മദ്യപിക്കാന്‍ പുരുഷനും സ്ത്രീക്കുമൊക്കെ അവകാശമുണ്ടെന്ന് ന്യായീകരണം ഉണ്ടാകാം. പക്ഷെ ആ മദ്യപാന ആസക്തി ഏത് തരത്തിലാണ് നമ്മുടെ സുരക്ഷിതത്വത്തെ ബാധിക്കുന്നത് എന്നുള്ളതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും അവര്‍ പറഞ്ഞു.
നഗരങ്ങളില്‍ സത്രീകള്‍ക്ക് ഒറ്റക്ക് സഞ്ചരിക്കാനാകുന്നില്ല. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ പോലീസ് സംവിധാനം കുറ്റമറ്റതാകണമെന്നും ഡി.ജെ പാര്‍ട്ടികളില്‍ പോലീസ് ശ്രദ്ധ വേണമെന്നും സതീദേവി പറഞ്ഞു.