KeralaNEWS

തുടര്‍ച്ചയായി ഏറ്റവുമധികം കാലം മുഖ്യമന്ത്രി പദവിയില്‍; പിണറായിക്ക് റെക്കോഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായതിന്റെ റെക്കോര്‍ഡ് പിണറായി വിജയന് സ്വന്തം. മുഖ്യമന്ത്രി പദത്തില്‍ 2364 ദിവസം ഇന്ന് പിന്നിടുന്നതോടെ നേട്ടം ചരിത്രത്തിലിടം പിടിക്കും. തുടര്‍ച്ചയായി ഏറെ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന സി അച്യുതമേനോന്റെ റെക്കോഡാണ് പിണറായി മറികടന്നത്. 2016 മേയ് 25ന് ആണ് പിണറായി വിജയന്‍ ആദ്യമായി മുഖ്യമന്ത്രിയായി ചുമതലയേറ്റത്.

അടിയന്തരാവസ്ഥ കാലത്ത് മന്ത്രിസഭാ കാലാവധി നീട്ടിക്കിട്ടിയതിനാലാണ് അച്യുതമേനോന് മുഖ്യമന്ത്രിയായി നീണ്ടകാലം തുടരാനായത്. 17 ദിവസത്തെ കാവല്‍ മുഖ്യമന്ത്രി എന്ന ദിവസങ്ങളും കൂട്ടിയാണ് അച്യുതമേനോന്റെ ഭരണകാലം.

Signature-ad

എന്നാല്‍, രണ്ടു തവണയും ജനവിധിയിലൂടെ തെരഞ്ഞെടുക്കപ്പെട്ടാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായത്. അതേസമയം, ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദത്തിലിരുന്നതിന്‍െ്‌റ റെക്കോഡ് ഇ.കെ. നായനാരുടെ പേരിലാണ്. പത്ത് വര്‍ഷവും 353 ദിവസവുമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം.

Back to top button
error: