മുംബൈ: സിഗരറ്റ് വാങ്ങി നല്‍കാത്തതിന്റെ പേരില്‍ സുഹൃത്തിനെ ആക്രമിച്ച് കൊലപ്പെടുത്തിയ മുപ്പത്തിരണ്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തതായി രാംനഗര്‍ പോലീസ് അറിയിച്ചു. നവംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ജയേഷ് ജാഥവ് (38) ആണ് കൊല്ലപ്പെട്ടത്.
സംഭവം ഇങ്ങനെ: പ്രതിയുടെ വീട്ടില്‍ ജയേഷും സുഹൃത്തുക്കളും ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അല്‍പ്പസമയത്തിന് ശേഷം ജയേഷ് വീട്ടിലേക്ക് പോകാനിറങ്ങി. പാതിവഴിയിലെത്തിയപ്പോള്‍ തനിക്ക് സിഗരറ്റ് വേണമെന്നും വാങ്ങിക്കൊണ്ട് വരണമെന്നും ഇയാള്‍ ജയേഷിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ജയേഷ് ആവശ്യം നിരസിച്ചു.
ഇതില്‍ പ്രകോപിതനായ പ്രതി ജയേഷിനെ ആക്രമിക്കുകയും തലയില്‍ പരിക്കേല്‍പ്പിക്കുകയും ചെയ്തു. വീട്ടിലെത്തിയ ജയേഷ് അടുത്ത ദിവസം മരിച്ചു. അപകടമരണത്തിനാണ് പോലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ വീട്ടുകാര്‍ പരാതി നല്‍കുകയും തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിയുകയും ചെയ്തു.