ന്യൂഡല്‍ഹി: മരിച്ചു പോയ പിതാവിനെ തിരികെ കൊണ്ടുവരാനായി നവജാത ശിശുവിനെ ബലികൊടുക്കാനൊരുങ്ങി യുവതി. സൗത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കൈലാഷ് മേഖലയിലാണ് സംഭവം. പോലീസിന്റെ സമയോചിതമായ ഇടപെടല്‍ കുട്ടിയുടെ ജീവന്‍ രക്ഷിച്ചു. നരബലിക്കു ശ്രമിച്ച സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു.
നരബലി നല്‍കുന്നതിനായി യുവതി രണ്ടു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. വിവരമറിഞ്ഞ പോലീസ് 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കണ്ടെത്തിയത് രക്ഷയായി. മരിച്ചു പോയ പിതാവിനെ തിരിച്ചു കൊണ്ടുവരാമെന്ന വിശ്വാസമാണ് തന്നെ നരബലിക്കു പ്രേരിപ്പിച്ചതെന്ന് യുവതി പോലീസിനോടു പറഞ്ഞു.