NEWS

കെ.എസ്.ആര്‍.ടി.സി ബസില്‍ കുഞ്ഞിന്റെ മാല പൊട്ടിച്ചെടുത്ത യുവതി അറസ്റ്റില്‍ 

നെടുമങ്ങാട്: കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന കുഞ്ഞിന്റെ മാല പൊട്ടിച്ചെടുത്ത യുവതി അറസ്റ്റില്‍. പാലക്കാട് സ്വദേശിനി സുമിത്രയാണ് അറസ്റ്റിലായത്.

നെടുമങ്ങാട് ഡിപ്പോയില്‍ നിന്ന് തൊളിക്കോട്ടേക്ക് പോകാന്‍ വീട്ടമ്മ ബസില്‍ കയറുമ്ബോള്‍ കൊച്ചുമകളുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല വലിച്ച്‌ പൊട്ടിച്ച കേസിലാണ് അറസ്റ്റ്. പാലക്കാട് കൊടുമ്ബ വില്ലേജിലെ ചായക്കടമുക്ക് തെക്കേക്കുളം ഡോര്‍ നമ്ബര്‍ 253ല്‍ നിന്ന് തിരുവനന്തപുരം ചാക്ക ഐ.ടി.ഐക്ക് സമീപം മൈത്രി ഗാര്‍ഡന്‍ ഒളിയത്ത് വിളാകത്ത് വീട്ടില്‍ താമസിക്കുന്ന എം. സുമിത്രയെയാണ് (27) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

 

Signature-ad

 

ഇവരുടെ പേരില്‍ പുന്നപ്ര, നോര്‍ത്ത് പറവൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് എന്നീ പൊലീസ് സ്റ്റേഷനുകളിലും കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

Back to top button
error: