CrimeNEWS

ടിക് ടോക് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കി; സഹോദരനെ പെണ്‍കുട്ടി കുത്തിക്കൊന്നു

കെയ്റോ: ഈജിപ്തില്‍ സഹോദരനെ പെണ്‍കുട്ടി കുത്തിക്കൊലപ്പെടുത്തി. ടിക് ടോക് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഗര്‍ബിയ ഗവര്‍ണറേറ്റിലെ അര്‍ദ് ജാഫര്‍ ഗ്രാമത്തില്‍ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട് ലഭിച്ചിരുന്നെന്ന് ഈജിപ്ഷ്യന്‍ പൊലീസ് വെളിപ്പെടുത്തി.

കുത്തിക്കൊലപ്പെടുത്തിയ നിലയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 40കാരനായ ഇയാളെ, സഹോദരി അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് മൂന്നു തവണ കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് കണ്ടെത്തി. വര്‍ഷങ്ങളായി യുവാവിന്‍റെ സഹോദരിയുടെ മാനസിക നില തകരാറിലാണെന്നും ടിക് ടോക് വീഡിയോകളില്‍ പ്രത്യക്ഷപ്പെടുന്നതില്‍ നിന്ന് ഇയാള്‍ സഹോദരിയെ വിലക്കിയിരുന്നതായും കണ്ടെത്തി. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ പെണ്‍കുട്ടി സഹോദരനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തു. പബ്ലിക് പ്രോസിക്യൂഷന് കൈമാറും.

Back to top button
error: