മെല്‍ബണ്‍: ടി20 ലോകകപ്പില്‍ സിംബാബ്‌വെയ്ക്കതെതിരെ 71 റൺസിന്റെ വിജയവുമായി ഇന്ത്യ സെമിയിൽ കടന്നു.ഇംഗ്ലണ്ടാണ് സെമിയിൽ ഇന്ത്യയുടെ എതിരാളി.
മെല്‍ബണില്‍ ഇന്ത്യ ഉയർത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 17.2 ഓവറില്‍ 115 റണ്‍സിന് എല്ലാവരും പുറത്തായി.
മൂന്ന് വിക്കറ്റ് നേടിയ ആര്‍ അശ്വിന്‍, രണ്ട് വിക്കറ്റ് വീതം നേടിയ മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് സിംബാബ്‌വെയെ തകര്‍ത്തത്.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് കെ എല്‍ രാഹുല്‍ (51), സൂര്യകുമാര്‍ യാദവ് (61) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സീന്‍ വില്യംസ് സിംബാബ്‌വെയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.
സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ പാകിസ്ഥാന്‍ സെമിയില്‍ ന്യൂസിലന്‍ഡിനെ നേരിടും.