വിതുര കല്ലാര്‍ ബിജുഭവനില്‍ വിക്രമനാണ് കോടതി ശിക്ഷ വിധിച്ചത്. അറുപതുകാരിയായ ഭാര്യ കമലത്തെയാണ് സംശയത്തിന്റെ പേരില്‍ പ്രതി നാടന്‍ ബോംബ് എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചത്.
2015 ജൂലായ് എട്ടിനാണ് കേസിനാസ്പദമായ സംഭവം .കമലത്തെ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെയാണ് ഇയാള്‍ അഞ്ച് നാടന്‍ ബോംബുകളുമായി വീട്ടിലെത്തിയത്. വിക്രമനെ കണ്ട കമലം ഓടി വീടിനകത്തുകയറി കതകടച്ചു. ബോംബ് കൈയില്‍ പിടിച്ച് കതക് തള്ളിത്തുറക്കുന്നതിനിടെ ഇത് പൊട്ടിത്തെറിക്കുകയായിരുന്നു.
അപകടത്തില്‍ ഇയാളുടെ വലത് കൈപ്പത്തി നഷ്ടപ്പെടുകയും വീടിന് സാരമായ കേടുപാടുകള്‍ ഉണ്ടാവുകയും ചെയ്തു. നിസാര പരിക്കുകളോടെ കമലം രക്ഷപ്പെടുകയായിരുന്നു.
അപായപ്പെടുത്താന്‍ കൊണ്ട് വന്ന അഞ്ച് ബോംബുകളും നിര്‍മ്മിച്ചത് പ്രതി തന്നെയാണ്. സ്ഫോടകവസ്തു കൈവശം വെച്ചതിന് ഏഴര വര്‍ഷവും വധശ്രമത്തിന് ഏഴര വര്‍ഷവുമാണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷന് വേണ്ടി കാട്ടായിക്കോണം ജെ കെ അജിത് പ്രസാദാണ് ഹാജരായി.