കോട്ടയം : ചങ്ങനാശേരിയിൽ ഹോട്ടൽ അടച്ചുപൂട്ടി.വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലാണ് ആരോഗ്യ വിഭാഗം അടച്ചുപൂട്ടിയത്.
നഗരസഭ ആരോഗ്യ വിഭാഗം വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിലാണ് ചങ്ങനാശ്ശേരി കവലയിൽ പ്രവർത്തിച്ചിരുന്ന അരമന ഹോട്ടലിൽ നിന്നും ഉപയോഗമല്ലാത്തതും, മനുഷ്യ ജീവനും ആരോഗ്യത്തിനും ഹാനികരവുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തത്.
ഹോട്ടലിന്റെ ടോയ്ലറ്റ് വൃത്തിഹീനവും, ടോയ്ലറ്റ് പരിസരത്ത് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചിരിക്കുകയും ചെയ്തിരുന്നു.ഹോട്ടലിലെ മലിന ജലം സമീപത്തുള്ള പൊതു കാനയിലേക്ക് ഒഴുക്കുന്നതായും കണ്ടെത്തി.
തുടർന്ന് കേരള മുനിസിപ്പല്‍ ആക്ട് 555 പ്രകാരം മഹസ്സര്‍ തയ്യാറാക്കി ഹോട്ടല്‍ അടച്ചു പൂട്ടി സീല്‍ ചെയ്യുകയായിരുന്നു.